ബിഹാറില്‍ ഇനി വ്യജമദ്യം നിര്‍മ്മിച്ചാല്‍ വധശിക്ഷ

single-img
10 March 2016

m_id_391251_nitish_kumar

ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന മദ്യ നിരോധനത്തിന് പിന്നാലെ വ്യാജ മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിന് ഒരുങ്ങി ബീഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

മദ്യ വില്‍പ്പന നടത്തി ഉപജീവനമാര്‍ഗം നടത്തിയിരുന്നവരുടെ ജീവിതമാര്‍ഗം തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സുധ ഡയറി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനുള്ള അനുവാദം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തില്‍ തന്നെ നിയമ നിര്‍മ്മാണം നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സുധാ ഡയറി പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതിന് അനുവാദം ചോദിച്ചുകൊണ്ടുള്ള 200 ഓളം അപേക്ഷകള്‍ ഇതുവരെ ലഭിച്ചതായി അധികൃതര്‍ പറയുന്നു. വീടുകള്‍ തോറും ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.