കേരളത്തിന് സ്‌പോര്‍ട്‌സ് സിറ്റിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
4 March 2016

Sachin-Tendulkar

കേരളത്തില്‍ സ്‌പോര്‍ട്‌സ് സിറ്റിയുമായി ക്രിക്കറ്റ്‌ദൈവം. അരൂര്‍ഇടപ്പള്ളി ബൈപാസിനു സമീപം 25 ഏക്കറിലാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കു പങ്കാളിത്തമുള്ള സ്വകാര്യ മേഖലയിലെ ആദ്യ സ്‌പോര്‍ട്‌സ് സിറ്റി വരുന്നത്. ഇതിനായി സ്ഥലം വാങ്ങിക്കഴിഞ്ഞു. ബില്‍ഡര്‍മാരായ പ്രൈം മെറിഡിയനാണു നിര്‍മാണച്ചുമതല.

സ്‌പോര്‍ട്‌സ് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യഘട്ട നിര്‍മാണം വൈകാതെ തുടങ്ങുമെന്നും നിര്‍മാണോദ്ഘാടനം സംബന്ധിച്ചു സച്ചിന്റെ അനുമതിക്കു കാക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംരംഭമാണ് ഉദ്ദേശിക്കുന്നത്. ഒന്നിലധികം കളിക്കളങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, പാര്‍പ്പിട സമുച്ചയം, കണ്‍വന്‍ഷന്‍ സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, ഹരിത മേഖല എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

്‌സപോര്‍ട്‌സ് സിറ്റിയില്‍ പരിശീലകര്‍ക്കും ജീവനക്കാര്‍ക്കും ട്രെയിനികള്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. പദ്ധതി പൂര്‍ണ സജ്ജമാകുന്ന മുറയ്ക്ക് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന അക്കാദമികളും പരിശീലകരും ഇവിടെയെത്തും. കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമുള്ളയിടം എന്ന നിലയ്ക്കാണു കൊച്ചി ആദ്യത്തെ സ്‌പോര്‍ട്‌സ് സിറ്റിക്കായി പരിഗണിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.