മുസ്ലീങ്ങളെ വകവരുത്തണമെന്ന് പറയുന്ന ദേശീയതയില്‍ വിശ്വാസമില്ലെന്ന് എ.ബി.വി.പി വിട്ട നേതാവ്

single-img
4 March 2016

Pradeep Narwal

മുസ്ലീങ്ങളെ വകവരുത്തണമെന്ന് പറയുന്ന ദേശീയതയില്‍ വിശ്വാസമില്ലെന്ന് പ്രദീപ് നര്‍വാള്‍. ജെ.എന്‍.യു വിവാദത്തെ തുടര്‍ന്ന് സംഘടന വിട്ട എ.ബി.വി.പി നേതാവാണ് പ്രദീപ് നര്‍വാള്‍. മുസ്ലീങ്ങളെ വകവരുത്തണമെന്ന് നാല് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത് പത്രത്തില്‍ വായിച്ചു. ഈ രാജ്യത്തെ 20 കോടി മുസ്ലീങ്ങള്‍ക്ക് നിങ്ങളുടെ ദേശീയതയില്‍ സ്ഥാനമില്ലെങ്കില്‍ ആ ദേശീയതയില്‍ തനിക്ക് വിശ്വാസമില്ല. അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കേന്ദ്രസര്‍ക്കാരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് ജെ.എന്‍.യുവില്‍ നടത്തിയ പ്രസംഗത്തില്‍ സംഘപരിവാറിനെതിരെ പ്രദീപ് ആഞ്ഞടിച്ചു. വന്ദേമാതരം വിളിച്ചത് കൊണ്ടു മാത്രം ഒരാള്‍ രാജ്യസ്നേഹി ആകില്ലെന്നും രാജ്യത്തോടും ജനങ്ങളോടും കരുതലുള്ളവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്നും പ്രദീപ് പറഞ്ഞു.

അറസ്റ്റിന് മുമ്പ് സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രദീപ് പ്രസംഗം അവസാനിപ്പിച്ചത്.