മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്താല്‍ യുഎഇയില്‍ ഇനി കടുത്ത ശിക്ഷ

single-img
25 February 2016

uae_10യുഎഇയില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്താല്‍ ഇനി കടുത്ത ശിക്ഷ ലഭിക്കും. ആറുമാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ ക്ക് ലഭിക്കുക. ഇതിനായി യുഎഇ ഐടി നിയമത്തില്‍ ഭേദഗതി നടത്തി.

സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന ഭീക്ഷണിപ്പെട്ടുത്തലുകള്‍ക്ക് ഇതോടെ യുഎഇയില്‍ സ്ഥാനം ഉണ്ടാവില്ല. ഒട്ടുമിക്ക സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും ഇത്തരത്തിലുള്ള നിയമങ്ങള്‍ ഒന്നും അറിയില്ല എന്ന് സോഷ്യല്‍ മീഡിയ ബോധവത്കരണ കാമ്പയിന് ഉദ്ഘാടനം ചെയ്തുക്കൊണ്ട് പൊലീസ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു.

കുട്ടികളാണ് സോഷ്യല്‍മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ഭീക്ഷണികള്‍ക്ക് ഇരയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നത് ബ്ലാക്ക് മെയിലിംഗ് അടക്കമുളള അപകടങ്ങളിലേക്ക് നയിക്കുമെന്നും ദുബൈ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.