അബുദാബി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശനം; ഇന്ത്യ- യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക്

single-img
7 February 2016

Modi And UAE

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ- യു.എ.ഇ ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിന്റെ സൂചനയായി നയതന്ത്രജ്ഞര്‍ കരുതുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ തുടര്‍സാധ്യതകള്‍ക്ക് ഊര്‍ജമേകാനും മോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ശക്തമായ ബന്ധം കൂടുതല്‍ മേഖലകളിലേക്കു കടക്കാനും ഈ സന്ദര്‍ശനംസഹായിക്കുമെന്നാണ് വിലയിരുത്തല്‍്

യു.എ.ഇയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തൊഴില്‍ മേഖല പ്രതിസന്ധിയിലായിരിക്കുന്ന അവസരത്തിലുള്ള ഈ സന്ദര്‍ശനം ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുള്ളതായും ബുധനാഴ്ച ഇന്ത്യയിലെത്തുന്ന യുഎഇ ഉന്നതതല സംഘത്തിന്റെ കൂടിക്കാഴ്ചയില്‍ മേഖലാരാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തോടെ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണു പ്രതീക്ഷ. മോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ധാരണയായ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി യുഎഇ സംഘം കൂടിക്കാഴ്ച നടത്തുകയും കൂടിക്കാഴ്ചയില്‍ സുപ്രധാന കരാറുകള്‍ യാഥാര്‍ഥ്യമായേക്കുമെന്നും സൂചനയുണ്ട്.

മാത്രമല്ല ബഹിരാകാശ ഗവേഷണം, പാരമ്പര്യേതര ഊര്‍ജം, പ്രതിരോധം, ഭീകരവിരുദ്ധനീക്കം തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുംമെന്നും കരുതപ്പെടുന്നു.