നബിദിനം ആഘോഷിക്കുന്നതിനെതിരെ ബിജെപി നേതാവ് വി. മുരളീധരന്‍

single-img
26 December 2015

v-muraleedharan-bjp

തിരുവനന്തപുരം: രാജ്യത്ത് നബിദിനം ആഘോഷിക്കുന്നതിന് എതിരെ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. നബിദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലേയെന്ന് മുരളീധരന്‍ ചോദിക്കുന്നു. ജനങ്ങള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരുകയും നബിദിന ആശംസ നേരാതിരിക്കുകയും ചെയ്തതിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മുരളീധരന്റെ ഫേസ്ബുക്ക് പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

എന്റെ ക്രിസ്മസ് ആശംസകൾ കണ്ടിട്ട് പലരും മെസ്സേജ് ചെയ്തിരിക്കുന്നു… എന്തുകൊണ്ടാണ് നബിദിനം ആശംസിക്കതിരുന്നതെന്ന്. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കിൽ യഥാർത്ഥ ഇസ്ലാം മതവിശ്വാസികൾ വ്യക്തിപൂജയിൽ വിശ്വസിക്കാത്തവരും അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കാത്തവരുമാണ്. ഇന്ന് ഇന്ത്യയിൽ കാണുന്ന ഈ ആഘോഷം ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലെ?…