ശ്രേഷ്ഠമായ ദാനമാണ് അവയവ ദാനമെന്നും അവയവങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്നും മോഹന്‍ലാല്‍

single-img
16 December 2015

Mohanlal-FO8A5420

ശ്രേഷ്ഠമായ ദാനമാണ് അവയവ ദാനമെന്നും അവയവങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്നും മോഹന്‍ലാല്‍. തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിങ്ങ് കോളേജ് അവയവദാന സൗഹൃദ ക്യാമ്പസ് ആയി പ്രഖ്യപിക്കല്‍ ചടങ്ങിലാണ് അദ്ദേഹം അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി സംസാരിച്ചത്. തന്റെ ശരീരം ദാനം ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ സമ്മതം നല്‍കിയതാണെന്നും ശരീരം ദാനം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ആ ശരീരത്തെ സംരക്ഷിക്കാന്‍ കൂടുതല്‍ പ്രതിജ്ഞാ ബദ്ധമാകണമെന്നും അദേഹം ചടങ്ങില്‍ പറഞ്ഞു.

കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും മാതാപിതാക്കളു ഉള്‍പ്പെടുന്ന അവയവ ദാന സമ്മതപത്രം മോഹന്‍ലാലിന് കൈമാറി. കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബര്‍സാര്‍ മറ്റു പ്രമുഖരും പങ്കെടുത്തു.