റോഡിലെ കുണ്ടും കുഴിയും നികത്താന്‍ ഒടുവില്‍ പോലീസുകാര്‍ തന്നെ നേരിട്ടിറങ്ങി

single-img
20 November 2015

thrissur-police-road.jpg.image.784.410

ഒല്ലൂർ: റോഡിലെ കുണ്ടും കുഴിയും നികത്താന്‍ ഒടുവില്‍ പോലീസുകാര്‍ തന്നെ നേരിട്ടിറങ്ങേണ്ടി വന്നു.  അധികൃതരുടെ അവഗണന കാരണം  ഗതാഗതയോഗ്യമല്ലാതായ റോഡ് നന്നാക്കിയെടുക്കാൻ  ഒല്ലൂർ സ്റ്റേഷനിലെ പോലീസുകാരാണ്  രംഗത്തെത്തിയത്.  പൊട്ടിപ്പോളിഞ്ഞത് കാരണം വലിയ കുണ്ടും കുഴിയുമായി മാറി അപകട സാധ്യത കൂടുതലായ പടവരാട് കെസിനോടു ചേർന്നുള്ള റോഡിലെ കുഴികളടച്ച് താൽക്കാലികമായി ഗതാഗതയോഗ്യമാക്കാനാണ് പോലീസുകാര്‍ റോഡിലേക്കിറങ്ങിയത്. കരിങ്കലും ക്വാറി വേസ്റ്റും കുഴികളിൽ നിറച്ച് അപകടസാധ്യതകൾ ഒഴിവാക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. തോംസൺ ക്രഷർ ഉടമ ഡേവിസ്, ഒല്ലൂർ എസ്ഐ പ്രശാന്ത് ക്ലിന്റ്  എന്നിവർ നേതൃത്വം നൽകി.