അസഹിഷ്ണുതയെ തോല്‍പ്പിച്ച ജനങ്ങള്‍ക്ക് അഭിനന്ദനവുമായി മമത; കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോല്‍വി മോദിയുടെ തോല്‍വിയാണെന്ന് ശിവസേന

single-img
8 November 2015

lalu-prasad-nitish-kumar-modi1

നിതീഷിനും ലാലുവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അസഹിഷ്ണുതയെ തോല്‍പ്പിച്ച ജനങ്ങള്‍ക്കും അഭിനന്ദനമെന്നും ബീഹാറിലെ പുതിയ സര്‍ക്കാരിന് തന്റെ എല്ലാവിധ പിന്തുണയെന്നും മമത ആശംസിച്ചു.

നിയുക്ത മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നതായി ശിവസേന. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ അത് സോണിയ ഗാന്ധിയുടെ ഉത്തരവാദിത്വം ആകുന്നതു പോലെ ബിഹാറിലെ തോല്‍വി മോദിയുടെ തോല്‍വിയാണെന്ന് ബിജെപി തിരിച്ചറിയണമെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു.

വര്‍ഗീയസംഘര്‍ഷം നടന്ന ബാദല്‍പൂരില്‍ ബിജെപിക്കു വ്യക്തമായ ലീഡുണ്്ട്. അതേസമയം മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജിയുടെ എച്ച്എഎം 8 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. മാഞ്ജി മഗ്ദംപൂരില്‍ ലീഡ് ചെയ്യുന്നുണ്്ട.

ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹഌദപ്രകടനങ്ങള്‍ ആരംഭിച്ചെങ്കിലും മഹാസഖ്യം മുന്നിലെത്തിയതോടെ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു.