ബിഹാറില്‍ വിശാലസഖ്യം അധികാരത്തിലേക്ക്

single-img
8 November 2015

lalu_nitishimage

ബിഹാറില്‍ വിശാലസഖ്യം ഭരണത്തിലേക്ക്. വിശാലസഖ്യം 147 മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ എന്‍.ഡി.എ സഖ്യം 89 മണഡ്‌ലങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്ന് വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണ് വിശാലസഖ്യത്തിന്റെ മുന്നേറ്റം. ആര്‍ജെഡിയുടെ ശക്തമായ തിരിച്ചുവരവിനും ബിഹാര്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നു. 65 മണ്ഡലങ്ങളില്‍ ആര്‍ജെഡി ലീഡ് ചെയ്യുന്നു. ഭൂരിപക്ഷം നേടാന്‍ 122 സീറ്റാണ് വേണ്്ടത്.

മഹാസഖ്യത്തില്‍ ജെഡിയു ആണ് ആധിപത്യം പുലര്‍ത്തുന്നത്. 66 മണ്ഡലങ്ങളില്‍ ജെഡിയു ലീഡ് ചെയ്യുന്നു. 74 മണ്ഡലങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്്ട്. കോണ്‍ഗ്രസ് 15 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. വര്‍ഗീയസംഘര്‍ഷം നടന്ന ബാദല്‍പൂരില്‍ ബിജെപിക്കു വ്യക്തമായ ലീഡുണ്്ട്. അതേസമയം മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജിയുടെ എച്ച്എഎം 8 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. മാഞ്ജി മഗ്ദംപൂരില്‍ ലീഡ് ചെയ്യുന്നുണ്്ട.

ആദ്യഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനങ്ങള്‍ ആരംഭിച്ചെങ്കിലും മഹാസഖ്യം മുന്നിലെത്തിയതോടെ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചു. അതേസമയം ജെഡിയും ആര്‍ജെഡി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ആഘോഷം ആരംഭിച്ചിരിക്കുകയാണ്.