കേരള ഹൗസിന് ഡെല്‍ഹിയിലെ നിയമം; ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് വി. മുരളീധരന്‍

single-img
27 October 2015

v-muraleedharan-bjp

ബീഫ് വിഷയത്തില്‍ ഡല്‍ഹിയിലെ കേരള ഹൌസില്‍ പൊലീസ് പരിശോധന നടത്തിയത് സ്വാഭാവികമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. കേരള ഹൌസിന് ഡല്‍ഹിയിലെ നിയമമാണെന്നും ഏതുനേരത്തും പരിശോധന നടത്താനുള്ള അധികാരം അവര്‍ക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കേരള ഹൗസ് വിഷയത്തില്‍ കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.