കൈക്കൂലി വാങ്ങുന്ന ജെ.ഡി.യു. എം.എൽ.എയുടെ ദൃശ്യങ്ങൾ പുറത്ത്

single-img
26 October 2015

Bihar

പട്‌ന: ബിഹാർ നിയമസഭയിലെ ജെ.ഡി.യു. എം.എൽ.എ.  സത്യദേവ് കുശ്‌വാഹ വ്യവസായിയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്ത്. പട്‌നയിലെ കുശ്‌വാഹയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് ദൃശ്യം ഒളിക്യാമറയിൽ പകർത്തിയത്.

കുർത്ത മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയായ കുശ്‌വാഹ വിശാല സഖ്യം അധികാരത്തിലെത്തിയാൽ സൗകര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞാണ് പണംവാങ്ങുന്നത്.   ആദ്യം അഞ്ചുലക്ഷം രൂപയാണ് വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത് പിന്നീട് രണ്ട് ലക്ഷം രൂപ കൈപറ്റുകയായിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണം പാർട്ടിതലത്തിൽ നടത്തുമെന്ന് ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ നാരായൺ സിങ് പറഞ്ഞു.