ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നവംബര്‍ 7ന് ആരംഭിക്കും

single-img
7 October 2015

s6

ക്രിക്കറ്റ് കളി കാണാന്‍ വീണ്ടും സ്വീകരണമുറികളില്‍ ആളും ആരവവും നിറയും. കാരണം ഇതിഹാസം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ കളിക്കുന്ന ട്വന്റി 20 ലീഗ് മത്സരങ്ങള്‍ നവംബര്‍ ഏഴിന് ആരംഭിക്കുകയാണ്. ഓസിസ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും സച്ചിനും ചേര്‍ന്ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് സച്ചിന്‍ വീണ്ടും പാഡണിയുന്നത്.

മല്‍സരത്തിന് ഓള്‍ സ്റ്റാര്‍ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റില്‍ മൂന്നു മല്‍സരങ്ങളാണ് നടക്കുന്നത്. നവംബര്‍ ഏഴിനാണ് അദ്യ മല്‍സരം നടക്കുക. രണ്ടാം മല്‍സരം പതിനൊന്നിനും മൂന്നാം മല്‍സരം പതിനാലിനും നടക്കും. അമേരിക്കയാണ് വേദി.

ക്രിക്കറ്റ് അമേരിക്കയില്‍ വളര്‍ത്തുക എന്നുള്ളതാണ് ലീഗിന്റെ ലക്ഷ്യമെന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്റെയും ഷെയ്ന്‍ വോണിന്റെയും നേതൃത്വത്തിലുള്ള രണ്ടു ടീമുകളും മല്‍സരത്തിനുണ്ട്. ഇവരെ കൂടാതെ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ, വസീം അക്രം എന്നിവരും എത്തും.