സ്‌റ്റേഡിയങ്ങള്‍ മഞ്ഞക്കടലാക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ പുകഴ്ത്തി സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

single-img
30 September 2015

12079517_1054663084557890_5360056887126001335_n

ചൊവ്വാഴ്ച വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തിന് അകമഴിഞ്ഞ് പ്രോത്സാഹനം നല്‍കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തി സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മഞ്ഞ ഷര്‍ട്ട് അണിഞ്ഞുവന്ന് ടീമിനെ പ്രോത്സാഹിപ്പിക്കണമെന്ന സച്ചിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആരാധകര്‍ ടീമിന് വന്‍ പിന്തുണയുമായാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയതത്ില്‍ എത്തിയത്. സ്‌റ്റേഡിയത്തില്‍ എത്തിയ ആരാധകരുടെ ചിത്രമടക്കമാണു ടീം ഉടമയായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ അഭിനന്ദനം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി അണിഞ്ഞെത്തിയ യെല്ലോ ആര്‍മി ചിത്രമാണു സച്ചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മഞ്ഞത്തിരകള്‍ കേരളത്തെ കീഴടക്കിയെന്നാണ് സച്ചിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മഞ്ഞനിറത്തിലെത്തൂ, കളിക്കാരെ പ്രോത്സാഹിപ്പിക്കൂ എന്ന സച്ചിന്റെ അഭ്യര്‍ഥന മാനിച്ചാണ് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പോരാട്ടം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു.