ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രംമാറ്റി ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിനെ പിന്തുണയ്ക്കുകയാണ്

single-img
28 September 2015

12039679_10102393263811931_3111681208718879809_nകഴിഞ്ഞ മാസങ്ങളിൽ ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലതും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റർനെറ്റ്.ഓർഗും. ഫ്ലിപ്പ്കാർട്ട്-എയർടെൽ സീറോ എന്ന ആശയത്തെ തറപറ്റിക്കാൻ നെറ്റിസണ്മാർക്ക് കഴിഞ്ഞെങ്ങിലും അപ്പോഴും അധികമാരും റിലയൻസ്-ഫേസ്ബുക്ക് സെറ്റപ്പായ ഇന്റർനെറ്റ്.ഓർഗിനെ പറ്റി പറഞ്ഞില്ല. പിന്നീട് അത് ലൈംലൈറ്റിൽ വന്നതും ‘ഇന്ത്യയിൽ സ്വതന്ത്ര ഇന്റർനെറ്റ് വേണ്ടേ’ എന്നൊരു ചോദ്യം ഫേസ്ബുക്ക് ഫേസ്ബുക്ക് വഴി ചോദിച്ചു. ചോദ്യത്തിനു ഒറ്റ ഉത്തരമേ ഓപ്ക്ഷനായി ഉണ്ടായിരുന്നുള്ളൂ.

12027296_10207902797230827_1711599961299125858_oട്രായ്ക്ക് ലക്ഷക്കണക്കിനു ഇമെയിലുകൾ അയച്ച് ആദ്യപടിയിൽ സംഭവമായ കാമ്പ്യെൻ രണ്ടാം ഘട്ടം നടന്നത് mygov എന്ന വെബ് സൈറ്റിലാണ്. അതിൽ ചേരണമെങ്കിൽ തന്നെ ഈ-മെയിൽ/ഫോൺ നമ്പർ എന്നിവ നൽകി, വേരിഫൈ ആവണം. അത്തരത്തിൽ മിനിമം ഒരു സിം എങ്ങിലും ഉള്ളവർ മാത്രം സംസാരിച്ചിരുന്ന വോട്ടിങ്ങിലേക്ക് ഫേസ്ബുക്ക് നൽകിയ ഉത്തരം മേല്പറഞ്ഞ ‘നല്ല ഇന്റെർനെറ്റ്’ എന്ന ടിക്ക് മാർക്കുകളുടെ ഡാറ്റാ ആയിരുന്നു. അതും പിഡിഎഫ് ആയി ഡ്രോപ്പ്ബോക്സ് ലിങ്ക് രൂപത്തിൽ. സക്കാറിന്റെ മിനിമം ഐഡന്റിറ്റ് ചോദിക്കുന്ന ഒരു സർവ്വേ/ഡിസ്കഷനെ ബൈപാസ് ചെയ്യുകയാണ് വിരുതന്മാർ.

Net-Neutrality-featuredഅവസാന ആഴ്ചകളിലായിഇന്റർനെറ്റ്.ഓർഗിനു വന്ന പത്ര പരസ്യങ്ങൾ ഒരു ‘ഇൻഫ്രാസ്റ്റക്ചർ’ എന്ന രീതിയിൽ ആണ്. (റിലയൻസിന്റെ ടവർ വഴി, റിലയൻസ് ഉപഭോക്താകൾക്ക് നെറ്റ് കൊടുക്കുന്നതിനു കാശ് വാങ്ങാതിരിക്കുന്നത് എന്തുട്ടാ ഇൻഫ്രാ!) നെറ്റിൽ ഇത്രയും പുകിൽ വന്നതൊടെ സായിപ്പ് പേരു മാറ്റി Free Basic എന്നാക്കി.

_82752765_2f7adba3-33bd-42f6-8794-a4f909af9903ഇപ്പോൾ നടക്കുന്നത് ഫേസ്ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ്. മോഡിയുടെ വരവും, മോഡിയുടെ ഡിജിറ്റൽ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്ബുക്ക് കാമ്പേയ്ൻ. അവിടെ ചൊദ്യങ്ങളിൽ ആർക്കും നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ചോദിക്കാനില്ല. അമേരിക്കയിൽ നെറ്റ് ന്യൂട്രാലിറ്റി വേണമെന്ന് പറഞ്ഞ ഫേസ്ബുക്കിനു ഇന്ത്യയുടെ കാര്യത്തിൽ തണുപ്പൻ മട്ടാണ്. ഇപ്പോൾ ഫേസ്ബുക്കിൽ നടക്കുന്ന കാമ്പ്യേൻ – മുൻപ് ഫേസ്ബുക്ക് ഇന്റർനെറ്റ്.ഓർഗിനു വേണ്ടി ചെയ്ത അതേ തരത്തിലൊരു കാമ്പ്യേൻ ചെയ്യുന്നതോടെ ഫേസ്ബുക്ക് ഒരു ഒപ്പീനിയൻ കളക്ഷൻ പ്ലാറ്റ്ഫോമായി മാറുകയാണ്. നേരത്തെ അവർ നടത്തിയ പരസ്യം കൊടുത്ത്, എതിർപ്പ് രേഖപ്പെടുത്താൻ കഴിയാത്ത രീതുയെ സർക്കാർ വരെ ഉപയോഗിക്കുന്ന ഒരു രീതിയാക്കുകയാണ്. അത് അപകടകരമാണ്

പതിനായിരം ആളുകൾ കാര്യമറിഞ്ഞ് സക്കാറിനോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ സക്കർ അണ്ണൻ വന്ന് ഒരു ലക്ഷം പേർ ഫോട്ടോമാറ്റാനായി കയറിയ /digitalindia പേജ് കാണിച്ച് പറയും – ‘ബട്ട് യുവർ ഓണർ, ദിത്രീം പേർ സപ്പോർട്ടുന്നു’ അപ്പൊ നുമ്മളാരായി?

മോഡിക്ക് കാഴ്ചപ്പാടുകൾ ഉണ്ടാവാം. മോഡിക്കും സർക്കാറിനും ഒരു ‘ഡിജിറ്റൽ ഇന്ത്യ’ ഉണ്ടാവം. പക്ഷെ ഫേസ്ബുക്കിന്റെ പർസ്പെക്റ്റീവിൽ അതിൽ Free Basics എന്ന വിഷവും ഉണ്ടാവും.

എന്താണു ഇന്റെർനെറ്റ്.ഓർഗ്

ഫേസ്ബുക്കിന്റെ വക്രബുദ്ധിയിൽ പിറന്ന സന്തതിയാണു ഇന്റെർനെറ്റ്.ഓർഗ്.ഇന്ത്യയിൽ ഫേസ്ബുക്കും റിലയൻസും ചേർന്നാണു ഇന്റെർനെറ്റ്.ഓർഗ് പുറത്തിറക്കിയത്.ഫേസ്ബുക്ക് തീരുമാനിക്കുന്ന കുറച്ച് വെബ്സൈറ്റുകൾ മാത്രം ഇതിലൂടെ സൗജന്യമായി ലഭിക്കും.ഇതോടെ ഫേസ്ബുക്ക് തീരുമാനിക്കുന്ന ഏതാനം ചില വെബ്സൈറ്റുകൾക്കുള്ളിൽ ആളുകൾ തളച്ചിടപ്പെടും.ഇന്റെർനെറ്റ്.ഓർഗ് വളർന്നാൽ ഏവർക്കും സൗജന്യമായി ഏതു വെബ്സൈറ്റും തുറക്കാനുള്ള അവസരം നഷ്ടമാകും.ഫേസ്ബുക്ക് സൗജന്യമാകുമ്പോൾ യൂട്യൂബും ട്വിറ്ററും അടക്കമുള്ളവയ്ക്ക് കൂടുതൽ പണം നൽകേണ്ടി വരും.ചുരുക്കത്തിൽ ഇന്റെർനെറ്റ്.ഓർഗിനുള്ളിൽ ജനങ്ങളെ തളച്ചിട്ട് കഴിഞ്ഞാൽ ഇന്ന് കാണുന്നതു പോലെ സർക്കാരിനെതിരായോ ഫേസ്ബുക്കിനു ഏതിരായോ ഉള്ള വാർത്തകൾ ജനങ്ങളിലെത്തിയ്ക്കാതെ നിഷ്പ്രയാസം തടയാൻ കോർപ്പറേറ്റ് ഭീമന്മാർക്കാകും