കൊല്ലത്ത് പിതാവിനൊപ്പം ബൈക്കില്‍ പോയ ആറുവയസ്സുകാരിക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ മര്‍ദ്ദനം; ജനങ്ങള്‍ കൊല്ലം- ചെങ്കോട്ട ദേശീയപാത ഉപരോധിച്ചു

single-img
23 September 2015

VEPVVHI-W063_AR_26_2386209f

ആറുവയസ്സുകാരിക്ക് വാഹന പരിശോധന ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം. കൊല്ലത്ത് പിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. രോഷാകുലരായ നാട്ടുകാര്‍ കൊല്ലംചെങ്കോട്ട ദേശീയപാത ഉപരോധിച്ചു.

രാവിലെ പത്തു മണിയോടെയാണ് സംഭവമുണ്ടാനയത്. ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയെന്ന കുറ്റത്തിന് വാഹനത്തിന് പിന്നിലിരുന്ന കുട്ടിയെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അടിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥനെ പോലീസെത്തി കസ്റ്റഡിയിലെടുത്തശേഷമാണ് ജനങ്ങള്‍ റോഡ് ഉപരോധത്തില്‍ നിന്നും പിന്‍മാറിയത്.