രാജ്യത്ത് എത്തുന്ന എല്ലാ വിമാനയാത്രക്കാര്‍ക്കും 4 ദിവസത്തെ ട്രാന്‍സിറ്റ് വീസ അനുവദിക്കുന്ന തീരുമാനവുമായി യു.എ.ഇ

single-img
22 September 2015

2415356559

രാജ്യത്ത് എത്തുന്ന എല്ലാ വിമാനയാത്രക്കാര്‍ക്കും 4 ദിവസത്തെ ട്രാന്‍സിറ്റ് വീസ അനുവദിക്കുന്ന തീരുമാനവുമായി യു.എ.ഇ. ഏത് ഇന്റര്‍നാഷണല്‍ എയര്‍ലൈനിലും യുഎഇയിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് ഇക്കാര്യമറിയിച്ചത്.

നേരത്തേ യുഎഇ എയര്‍ലൈനുകള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ ഈ സൗകര്യം നല്‍കിയിരുന്നത്. ഇപ്പോള്‍ നിശ്ചിത ഫീസ് നല്‍കി എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാര്‍ക്ക് 4 ദിവസത്തെ ട്രാന്‍സിറ്റ് വീസയ്ക്കായി അപേക്ഷിക്കാം.

ട്രാന്‍സിസ്റ്റ് വിസയ്ക്കായി ചില വ്യവസ്ഥകള്‍ അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. രണ്ട് ട്രിപ്പുകളുടേയും ഇടവേള 8 മണിക്കൂറില്‍ കൂടുതലായിരിക്കണമെന്നും രണ്ട് ട്രിപ്പുകളും രണ്ട് വിത്യസ്ത സ്ഥലങ്ങളിലേയ്ക്കായിരിക്കണമെന്നുമുള്ളതാണ് പ്രധാന വ്യവസ്ഥ. വരുന്ന സ്ഥലത്തു നിന്നും അതേ സ്ഥലത്തേക്ക് തന്നെ തിരികെ പോകുന്നവര്‍ ട്രാന്‍സിറ്റ് വിസയ്ക്ക അര്‍ഹരല്ല.