ദുബായ് ഭരാധികാരിയായ ശൈഖ് മുഹമ്മദിന്റെ പുത്രന്‍ ശൈഖ് റാശിദ് അന്തരിച്ചു

single-img
19 September 2015

sheikh-Rashid

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 34 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് വിയോഗമുണ്ടായതെന്ന് ദുബായ് അറിയിച്ചു.

രാജപുത്രന്റെ വിയോഗത്തില്‍ ദുബായില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റില്‍ പതാക താഴ്ത്തിക്കെട്ടുമെന്ന് ദുബൈ റൂളേര്‍സ് കോര്‍ട്ട് അറിയിച്ചു.

ശൈഖ് റാശിദിന്റെ വിയോഗത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചനം അറിയിച്ചു. കുതിരയോട്ട കമ്പക്കാരനും സഅബീല്‍ കുതിരാലയത്തിന്റെ മേധാവിയുമായിരുന്നു അദ്ദേഹം.