കടുത്ത ചൂടുകാലത്തും നിയമം മറികടന്ന് ഉച്ചവിശ്രമം അനുവദിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച 30 സ്ഥാപനങ്ങള്‍ക്ക് കടുത്ത ശിക്ഷ

single-img
16 September 2015

Dubai-workers

യുഎഇ സര്‍ക്കാര്‍ നിയമം മറികടന്ന് കടുത്ത ചൂടുകാലത്തും നിയമം മറികടന്ന് ഉച്ചവിശ്രമം അനുവദിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച 30 സ്ഥാപനങ്ങള്‍ക്ക് കടുത്ത ശിക്ഷ. സ്ഥാപനങ്ങള്‍ക്ക് 5,000 മുതല്‍ 50,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. മാത്രമല്ല കുറ്റം ആവര്‍ത്തിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

അതേസമയം കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ തൊഴിലാളികള്‍ക്കായി കഴിഞ്ഞ ജൂണ്‍ 15 പ്രബല്യത്തില്‍ വന്ന നിര്‍ബന്ധിതബ ഉച്ചവിശ്രമ നിയമം മൂന്ന് മാസത്തിന് ശേഷം ചൊവ്വാഴ്ച അവസാനിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെ തുറസ്സായ ഇടങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് വിലക്കുന്നതായിരുന്നു ഈ നിയമത്തിലൂടെ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയത്.

തൊഴില്‍ സ്ഥാപന ങ്ങള്‍ നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി ജൂണ്‍, ജൂലായ് മാസങ്ങളില്‍ തൊഴില്‍ മന്ത്രാലയം 27,000 കര്‍ശന പരിശോധനകള്‍ നടത്തിയിരുന്നു.ഇതിലാണ് 30 സ്ഥാപനങ്ങള്‍ പിടിയിലായത്.