ദേശിയ ഗയിംസിന്റെ ഭാഗമായി 92 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ‘റണ്‍ കേരള റണ്‍’ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടംനേടി

single-img
1 September 2015

1421735480-run-kerala-run_6699861

സച്ചിന്‍ കേരളത്തിനുവേണ്ടി ഓടാന്‍ കളത്തിലിറങ്ങിയപ്പോള്‍ കൂടെയോടാന്‍ ഒരുകോടിയോളം പേരെത്തി. ഓടിയോടി ചെന്നെത്തിയത് ലിംക ബുക്ക്‌സ് ഓഫ് റിക്കോര്‍ഡ്‌സിലും. ദേശീയ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തില്‍ 92,04,268 പേര്‍ പങ്കെടുത്തതായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്ഥിരീകരിച്ചു.

14 ജില്ലകളിലായി 7992 പോയിന്റുകളില്‍ സംഘടിപ്പിച്ച റണ്‍ കേരള റണ്ണില്‍ കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 30% പേര്‍ ശരാശരി 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തുവെന്നാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ കണക്കുകള്‍ പറയുന്നത്. ജനുവരി 20ന് ആണു കേരളത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ റണ്‍ കേരള റണ്‍ നടന്നത്.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.