“ഞങ്ങളും സാമൂഹികപ്രതിബദ്ധത ഉള്ളവരാണ്.”: ടെക്കികളുടെ ‘പ്രതിധ്വനി’.

single-img
17 August 2015

technopark-new6301989ൽ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ഒരു മീറ്റിങ്ങിലാണ് ടെക്നോപാർക്ക് എന്ന സ്വപ്നം ആദ്യമായുണ്ടായത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഇ.കെ. നായനാരും, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കെ.ആർ. ഗൗരിഅമ്മയും അംബതിനായിരത്തോളം ആളുകൾക്ക് തൊഴിൽ സധ്യതയുള്ള ഈ സംരംഭത്തെ ശക്തമായി പിന്തുണച്ചിരുന്നു. ആ സ്വപ്നം ഇന്നു സഭലമായിട്ട് ഇരുപത്തിയഞ്ച് വർഷം പൂർത്തിയായിരിക്കുന്നു, വിജയകരമായ ഇരുപത്തിയഞ്ച് വർഷങ്ങൾ. ഇന്ന് ടെക്നോപാർക്കിൽ 50,000ൽ പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഒരുപക്ഷെ ഒരു സർക്കാർ നേതൃത്വത്തിൽ ഉള്ള ഒരു സംരംഭം ഇത്ര വിജയകരമായി തുടരുന്നത് ചിലപ്പോൾ ഭാരതചരിത്രത്തിൽ തന്നെ ആദ്യമാവാം.

ഇന്ന് കേരളത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റവും വലിയ ഐ.റ്റി. സംരംഭമാണ് ടെക്നോപാർക്ക്. ഐ.റ്റി. രംഗത്തും സാമ്പത്തിക രംഗത്തിലുമെല്ലാം നിരവധി പുരോഗതി ടെക്നോപാർക്ക് ജീവനക്കാർ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും അതിനെല്ലാം പുറമെ സാംസ്കാരിക ജീവിതത്തിന്റെ ഉന്നമനത്തിന് വേണ്ടിയും അവരുടെ മഹത്തായ പങ്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിന് ടെക്നോപാർക്ക് നൽകിയ സംഭാവനകളിൽ പ്രധാനമായ ഒന്നാണ് ‘പ്രതിധ്വനി’. ടെക്നോപാർക്ക് ജീവനക്കാരുടെ സാംസ്കാരിക സാമൂഹിക കൂട്ടായ്മയുടെ നാമം. ‘പ്രതിധ്വനി’ ടെക്നോപാർക്കിന്റെ പ്രതികരണം. വീർപ്പുമുട്ടുന്ന ഐ.റ്റി. ജീവിതത്തിൽ ഉള്ളിൽ നിന്നുകൊണ്ട് ടെക്കികളുടെ സാമൂഹിക ജീവിതത്തിലേകുള്ള പ്രതിഭലനം.

Prathi

പ്രതിധ്വനി എന്ന കൂട്ടായ്മയ്ക്ക് പിന്നിലെ വികാരം.

പൊതുവേ ഐ.റ്റി. പ്രൊഫഷണലുകൾ എന്നാൽ അസാധാരണ വ്യക്തികളാണെന്ന് ഒരു സംസാരം നാട്ടിലുണ്ട്. സാധാരണ ആളുകൾ ജീവിക്കുന്നതിൽ നിന്നുഒ മാറി ഉല്ലാസത്തിന്റെയും ആഡംബരത്തിന്റെയും പുറകെയാണ് ടെക്കികൾ എന്നാണ് വെയ്പ്പ്. ഒന്നിനോടും പ്രതിബദ്ധതയില്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവരായി ചിത്രീകരിക്കപ്പെടുകയാണ് കൂട്ടര്‍. ഇത്തരത്തിലുള്ള ആരൊപണങ്ങൾക്കൊക്കെ ഉത്തരവുമായിട്ടാണ് പ്രതിധ്വനി എന്ന ആശയം ഉടലെടുക്കുന്നത്. ടെക്നോപാർക്ക് ജീവനക്കാർക്കിടയിലുള്ള സാമൂഹിക-സാംസ്കാരിക കൂട്ടായ്മയായി പ്രവർത്തിക്കുന്ന സംരംഭമാണ് പ്രതിധ്വനി. ടെക്കികൾക്ക് സമൂഹത്തിനോടുള്ള കടമ നിറവേറ്റുന്നതിനായി രൂപം കൊണ്ട ഉപാധി. സാമൂഹികക്ഷേമം മുൻനിർത്തി അവർക്ക് പരിശ്രമിക്കുന്നതിന് പുറമെ ഐ.റ്റി. ജീവിതത്തിന്റെ പിരിമുറുക്കളിൽ നിന്നും മുക്തി നേടാനും കൂടിയാണ് പ്രതിധ്വനിയിലൂടെ ശ്രമിക്കുന്നത്. ഒരു ഐ.റ്റി. പ്രൊഫഷണൽ എന്നതിനുപരി അവരുടെ കലാപരമായ കഴിവുകളെ ഉണർത്തുന്നതിലും പ്രതിധ്വനി ലക്ഷ്യം വെക്കുന്നു.

പ്രതിധ്വനിയുടെ പ്രവർത്തനങ്ങൾ.

2012 ലാണ് പ്രതിധ്വനിക്ക്  രൂപം കൊടുക്കുന്നത്. 350 ഓളം കമ്പനികൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഐ.ടി. ഫേമാണ് ടെക്‌നോപാർക്ക്. അമ്പതിനായിരത്തോളം ജീവനക്കാർ ഇവിടെ ജോലി നോക്കുന്നു. ഒരു ഐ.ടി. പ്രൊഫഷണലിന്റെ ജോലി ശാരീരികമായും മാനിസകമായും സമ്മര്‍ദ്ദം ഏൽപ്പിക്കുന്നതാണ്. അവരുടെ മാനസികമായ  ഉല്ലാസത്തെ ഉണർത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിധ്വനി എന്നൊരു കൂട്ടായ്മയുടെ ആശയത്തിന് തുടക്കമാവുന്നത്. പ്രതിധ്വനിയുടെ പ്രവർത്തനങ്ങൾ ചുരുക്കത്തിൽ……..

  • 2012ൽ സുവീരൻ സംവിധാനം ചെയ്ത ‘ബ്യാരി’ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം ഒരുക്കിയാണ് പ്രതിധ്വനിയുടെ പ്രവര്‍ത്തനാരംഭം. ആ ചലച്ചിത്രം അന്ന് തിരുവനന്തപുരത്ത് റിലീസ് ചെയ്തിരുന്നില്ല. വളരെ നല്ല പ്രതികരണത്തോടെയാണ് അത്തരമൊരു സിനിമാപ്രദര്‍ശനത്തെ ജീവനക്കാർ സ്വീകരിച്ചത്.
  • ടെക്‌നോപാര്‍ക്കിൽ നിരവധി കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇന്റർ കമ്പനി കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് തുടക്കം കുറിച്ചു.
  • 2012 ൽ ആദ്യമായി ‘ക്വിസ’ എന്ന പേരിൽ ഒരു ഷോട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പാര്‍ക്കിലുള്ളവർ തന്നെ ഒരുക്കിയ ഹ്രസ്വചലച്ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു അത്. ഇരുപത്തിരണ്ട് ഷോട്ട് ഫിലിമുകൾ ആ ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചു. ഒരു ടെക്കി എന്നതിനപ്പുറം അവരിലോരോരുത്തരിലും ഉണ്ടായിരുന്ന കലാകാരനെ പുറത്തുകൊണ്ടുവരാനുള്ള ഒരു ശ്രമമായിരുന്നു അത്. 2012 മുതൽ തുടർച്ചയായി എല്ലാ വർഷങ്ങളിലുമായി ശോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തിവരുന്നു.
  • ടെക്‌നോപാര്‍ക്കിന്റെ ചരിത്രത്തിൽ ആദ്യമായി പാർക്കിനകത്ത് ഒരു സാമൂഹികവിഷയത്തിൽ ഇടപെട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേതം വിളിച്ചറിയിക്കുന്ന ഒരു റാലി പ്രതിധ്വനി സംഘടിപ്പിക്കുന്നത് ഡല്‍ഹി ബലാത്സംഘത്തോടനുബന്ധിച്ചാണ്. ക്രൂരമായൊരു സാമൂഹിവിപത്തിനെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്ന് സന്ദേശവുമായി കൈകളിൽ മെഴുകുതിരിയേന്തിക്കൊണ്ട് ടെക്കികൾ ഒന്നിച്ചുകൂടി.
  • പ്രി-പെയ്ഡ് ഓട്ടോ, പൊലീസ് എയ്ഡ് പോസ്റ്റ്, വഴിവിളക്കുകളുടെ അപപര്യാപ്തത, ഗതാഗതസൗകര്യത്തിന്റെ കുറവ് എന്നിങ്ങനെ പലപ്രശ്‌നങ്ങളും ജീവനക്കാര്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കി അവയിലെല്ലാംതന്നെ പ്രതിധ്വനിയുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
  • 2015 ജൂൺ മാസത്തിൽ ചാവടിമുക്ക് ഗവ. ഹൈസ്കൂളിലെ 50 കുട്ടികൾക്ക് പഠനത്തിനായി ടെക്നോപാർക്ക് ജീവനക്കാരിൽ നിന്നും സംഭരിച്ച പണം നൽകുകയുണ്ടായി. ഇതിനുപുറമെ പാലോട് ഇടിഞ്ഞാർ ഭാഗത്തുള്ള ആദിവാസികൾക്കായും ധനസഹായം നൽകി.

ഭാവി പ്രവർത്തനങ്ങൾ
പ്രതിധ്വനി എഡ്യൂകേഷൻ സ്കോളർഷിപ്പ് എന്ന പേരിൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ബി.പി.എൽ. കാർഡ് കുടുംബത്തിലെ കുട്ടികൾക്കായി ധനസഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനായി ഒരു കുട്ടിക്ക് പ്രതിമാസം 1000 രൂപവെച്ച് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു പുറമേ പ്രതിധ്വനി ഏർപ്പെട്ടിരുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ കാര്യക്ഷമമായ രീതിയിൽ മുന്നോട്ടുകൊണ്ടു പോകുന്നതിലും ശ്രദ്ധിച്ചിരിക്കുന്നു.

ടെക്കികളെ വെറും ഐ.റ്റി. പ്രൊഫഷണലുകൾ എന്നതിൽ ഒതുക്കിക്കൂട്ടാതെ സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തന മാധ്യമങ്ങളിലും അവരെ ഏർപ്പെടുത്തുക എന്ന മഹത് ധൗത്യത്തിലാണ് പ്രതിധ്വനി മുന്നോട്ടു പോകുന്നത്. പ്രതിധ്വനി എന്ന കൂട്ടായ്മയിലൂടെ തങ്ങളെ തെറ്റിദ്ധരിച്ച സമൂഹത്തോട് അവർ പ്രതിബദ്ധത ഉള്ളവർ തന്നെയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു.