ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടസമുച്ചമായ ബുര്‍ജ് ഖലീഫ രണ്ടുനാള്‍ പൂര്‍ണ്ണമായും ത്രിവര്‍ണ്ണമാകും

single-img
13 August 2015

burj-khalifa-dubai-701

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടസമുച്ചമായ ബുര്‍ജ് ഖലീഫ രണ്ടുനാള്‍ പൂര്‍ണ്ണമായും ത്രിവര്‍ണ്ണമാകും. ഇന്ത്യയുടെ ദേശിയ പതാകയുടെ നിറത്തില്‍ പ്രകാശ സംവിധാനമൊരുക്കിയാണ് യു.എ.ഇ ഇന്ത്്യയ്ക്കുള്ള ആദരം പ്രകടിപ്പിക്കുന്നത്.

പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ആഗസ്റ്റ് 16, 17 തീയതികളിലാണ് ബുര്‍ജ് ഖലീഫ പൂര്‍ണമായും ത്രിവര്‍ണത്തിലകുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം യു.എ.ഇ സന്ദര്‍ശിക്കുന്ന ഒരിന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ ആദരമാകുകയാണിത്. 34 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എമിറേറ്റ്‌സ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഒടുവില്‍ യു.എ.ഇ സന്ദര്‍ശിച്ചത്. നരേന്ദ്രമോദി അബുദാബി, ദുബായ് എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും പ്രവാസി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുമായി സംവദിക്കുകയും ചെയ്യും. മോദിയുടെ സന്ദര്‍ശനം യു.എ.ഇ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.