രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പ്രവാസിമലയാളികള്‍ക്ക് അപ്രതീക്ഷിത ശമ്പള വര്‍ദ്ധന

single-img
13 August 2015

download

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ യു.എ.ഇയില്‍ നിന്നും നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസിമലയാളികളുടെ തിരക്ക്. ഒരു ദര്‍ഹത്തിന് 17.73 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. അടുത്തിടെ ഇത്രയും നല്ല തുകയ്ക്ക് പണം നാട്ടിലേക്ക് അയയ്ക്കാന്‍ കിട്ടിയ അവസരം പലരും മുതലാക്കിക്കൊണ്ടിരിക്കുകയാണ്.

രണ്ടു ദിവസം കൂടി രൂപയുടെ മൂല്യം ഇത്തരത്തിലായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടു് തന്നെ രണ്ട് ദിവസം മണി എക്‌സ്‌ചേഞ്ചുകളില്‍ നല്ല തിരക്കായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കുന്നു. ആറ്മാസം മുമ്പ് ഒരു ദര്‍ഹത്തിന് 18 രൂപ വരെ കിട്ടിയിരുന്നു. പക്ഷേ അത് രണ്ടുദിവസം മാത്രമാണുണ്ടായിരുന്നത്.

ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിന്റെ പ്രതിഫലനമാണ് മാര്‍ക്കറ്റില്‍ രൂപയെ തളര്‍ത്തിയിരിക്കുന്നത്. അത് എത്ര ദിവസം തുടരുമെന്ന് പറയാനാകില്ലെങ്കിലും ശനിയാഴ്ച വരെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് മെച്ചമുണ്ടാകാനാണ് സാധ്യതയെന്ന് സാമ്പത്തികരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.