വീടിനുള്ളില്‍ കടന്നെത്തി തന്റെ രണ്ടു വയസ്സുകാരി മകളെ ആക്രമിച്ച പുള്ളിപ്പുലിയെ മാതാവ് ജീവന്‍ പണയംവെച്ച് കീഴ്‌പ്പെടുത്തി

single-img
23 July 2015

sadanഫോണില്‍ സംസാരിക്കുന്നതിനിടെ ഓട്ടോയില്‍ സ്വന്തം കുഞ്ഞിെന മറന്നുവെച്ച മലയാളിയായ യുവതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ പുള്ളിപ്പുലിയെ ജീവന്‍ പണയം വെച്ച് കീഴ്‌പ്പെടുത്തിയ ഒരമ്മയുടെ കഥ. ഉദയ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ദഗല്‍ഫല എന്ന ഗ്രാമത്തിലാണ് 25 കാരിയായ സാധന്‍ ആണ് രണ്ടുവയസുകാരിയായ മകളെ രക്ഷിക്കാന്‍ മരണം മുന്നില്‍ക്കണ്ട് പുള്ളിപ്പുലിയോട് പോരാടിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച സാധന്റെ വീടിനുള്ളിലായിരുന്നു സംഭവം. ഭര്‍ത്താവ് ലക്ഷ്മണ്‍ മീണ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. സാധന്‍ കുഞ്ഞിന് പാല്‍ നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പുലി വീടിനുള്ളിലേക്ക് കടന്നു വരികയായിരുന്നു. കുഞ്ഞിനെയും സാധനേയും ആക്രമിക്കാന്‍ ശ്രമിച്ച പുള്ളപ്പുലിയെ സാധന്‍ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും രണ്ടും കല്‍പ്പിച്ച് എതിരിടുകയായിരുന്നു.

കുഞ്ഞിനെ നിലത്തു കിടത്തിയ ശേഷം പുലിയുമായി മല്‍പ്പിടുത്തം നടത്തിയ സാധശന സഹായിക്കാന്‍ വീട്ടിലെ വളര്‍ത്തു നായയും ഒപ്പമെത്തി. പത്തു മിനിട്ടുകളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ പുലിയും സാധനയും തമ്മിലുള്ള പോരാട്ടം പത്തുമിനിട്ടോളം നീണ്ട സമയത്താണ് വീട്ടിലെ ബഹളം കേട്ട് സമീപത്തു നിന്നും സാധനയുടെ സഹോദരി ഭര്‍ത്താവ് വേലായും അയല്‍വാസി ഗോമയും എത്തിയത്.

അവരെല്ലാവരും കൂടി ചേര്‍ന്ന് ഇരുപത് മിനിട്ടോളം നീണ്ടപോരാട്ടത്തിനൊടുവില്‍ പുലിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ സാധനയുടെ കാലിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷിക്കാനെത്തിയ ഗോമയുടെ ശരീരത്തിന്റെ 15 ഭാഗങ്ങളില്‍ തയ്യലിടേണ്ടി വന്നു.

ഉദയ്പൂര്‍ മൃഗശാലയില്‍ നിന്നും പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അധികൃതരെത്തി പുള്ളിപ്പുലിയെ കൊണ്ടുപോകുകയായിരുന്നു. മല്‍പ്പിടുത്തത്തിനിടയില്‍ പുലിയുടെ കാലിന് പരിക്കേറ്റതായി ഡോക്ടര്‍ ഹിമാന്‍ഷു വ്യാസ് അറിയിച്ചു. ദഗല്‍ഫല ഗ്രാമം കാടിനോട് ചേര്‍ന്നുള്ളതായതിനാല്‍ ഇവിടെ വന്യ ജീവികളുടെ ആക്രമണം പതിവാണെന്ന് പോലീസ് പറയുന്നു.