കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജിനെ പ്രതിചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചു

single-img
23 July 2015

salim

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കാതെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഒരുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തിന് ശേഷമാണ് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്.

സലീംരാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സലാം എന്നിവരും റവന്യു ഉദ്യോഗസ്ഥരായ സാബു, മൊറാദ്, എറണാകുളം കളക്‌ട്രേറ്റിലെ യു.ഡി ക്ലാര്‍ക്കായ ഗീവര്‍ഗീസ്, അഡീഷണല്‍ തഹസില്‍ദാറായ കൃഷ്ണകുമാരി എന്നിവരുമാണ് രപതികള്‍. ഇതില്‍ റവന്യു ഉദ്യോഗസ്ഥരാണ് ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികള്‍.

ഭൂമി തട്ടിപ്പിന് ഇരയായവര്‍ പലതരത്തില്‍ സലിംരാജിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും നേരത്തെ ഈ കേസിലെ എഫ്.ഐ.ആറിലും സലിംരാജ് പ്രതിയായിരുന്നില്ല. സലിംരാജിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കാത്തതിനാലാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതെന്നാണ് സി.ബി.ഐ പറയുന്നത്.