ദുബായില്‍ ബലാത്സംഗം ചെയ്തുവന്ന് കള്ളം പറഞ്ഞ് പുരുഷനെ കുടുക്കിയ യുവതിക്ക് മൂന്ന് വര്‍ഷം തടവും 3000 ദര്‍ഹം പിഴയും

single-img
21 July 2015

Dubai-Courts1ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ബലാത്സംഗത്തിനിരയാക്കിയെന്ന് കള്ളം പറഞ്ഞ് വ്യാജ പരാതി നല്‍കിയ മൊറോക്കന്‍ യുവതിക്ക് ദുബായ് കോടതി മൂന്ന് വര്‍ഷം തടവും 3000 ദര്‍ഹം പിഴയും വിധിച്ചു. മെറോക്കന്‍ യുവതിയുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് യുവാവിന് മൂന്ന് വര്‍ഷം തടവും അതിനു ശേഷം നാടുകടത്തലും ശിക്ഷ വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ഇറാന്‍ സ്വദേശിയായ ഡ്രൈവര്‍ തന്നെ അല്‍നഹ്ദയിലെ അയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന് പറഞ്ഞ് മൊറോക്കന്‍ സ്വദേശിയായ ഇരുപതുകാരി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. മദ്യപിച്ചനിലയിലായിരുന്ന യുവതി പരാതിപ്പെട്ടത്.

പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെട്ടതെന്നും പ്രതിഫലത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുടുക്കാനാണ് പോലീസിനെ വിളിച്ചുവരുത്തിയതെന്നും തെളിഞ്ഞു. കുറ്റം തെളിഞ്ഞതുകൊണ്ട് യുവതിക്കും യുവാവിനും മൂന്ന് വര്‍ഷം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ യുവതിക്ക് 3,000 ദിര്‍ഹം പിഴയും അടയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.