തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏത് കുറ്റിച്ചൂലുകളെ നിര്‍ത്തിയാലും ജനങ്ങള്‍ അംഗീകരിക്കുന്ന കാലം കഴിഞ്ഞെന്ന് കെ. മുരളീധരന്‍

single-img
16 July 2015

K. Muraleedharan

വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പഴയതുപോലെ അത് എല്‍ഡിഎഫ് അല്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ഥിയാക്കിയാലും ജയിക്കുമെന്ന് കരുതരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതാത് വാര്‍ഡുകളില്‍ നിന്നും നല്കുന്ന പാനലില്‍ നിന്നും കഴിവുള്ള സ്ഥാനാര്‍ഥികളെ കണ്‌ടെത്തണമെന്നും അല്ലാതെ നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ ജനങ്ങള്‍ ജയിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നും മുരളീധരന്‍ പറഞ്ഞു.