രാമവര്‍മപുരത്തെ പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ വനിതാ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതെ ഋഷിരാജ് സിംഗ്

single-img
11 July 2015

xRishiraj1.jpg.pagespeed.ic.nfU-FSKKsY

പോലീസ് അക്കാദമിയിലെ പരേഡിന് എത്തിച്ചേര്‍ന്ന ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതെ സിങ്കം. തൃശൂര്‍ രാമവര്‍മപുരത്തെ പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ 190 വനിതാ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതെയിരുന്ന എഡിജിപി ഋഷിരാജ് സിംഗിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

വേദിയിലിരിക്കുന്ന യെ മന്ത്രി ചിരിച്ചുകാണിച്ചെങ്കിലും, അദ്ദേഹം ഗൗനിക്കാതെ പവലിയനിലേയ്ക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റുനിന്ന് മന്ത്രിയെ സല്യൂട്ട് ചെയ്തു. മന്ത്രി ഋഷിരാജ് സിംഗിനെ നോക്കിയ ശേഷം പാസിംഗ് ഔട്ട് പരേഡിനു സല്യൂട്ട് സ്വീകരിക്കാനായി ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.

കെഎസ്ഇബിയുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ എടുത്തുവരുന്ന ഋഷിരാജ് സിംഗിനെ വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസമാണ് സിംഗിനെ മാറ്റിയത്.

ചിത്രം: രാഷ്ട്രദീപിക,ഫോട്ടോഗ്രാഫര്‍: കെ. കെ. അര്‍ജുനന്‍