യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി അതിവേഗത്തിലോടിയ കോഴിക്കോട് റൂട്ടിലെ ബസിന്റെകാര്യം എസ്.എം.എസിലൂടെ അറിയിച്ച തവനൂര്‍ സ്വദേശി സ്വ്പന മനോജിന്റെ പരാതിയില്‍ 15 മിനിട്ടിനകം നടപടിയെടുത്ത ആളാണ് കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത്

single-img
9 July 2015

Colle

വിളിച്ചാല്‍ ഫോണെടുക്കാത്തതിന്റെ പേരില്‍ കോഴിക്കോട് ജില്ലാ കളക്ടറെ മാറ്റണെമന്നാവശ്യപ്പെട്ട ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന് ഫേസ്ബുക്കിലെ സജീവസാന്നിധ്യവും എന്‍ജിനീയറുമായ തവനൂര്‍ സ്വദേശി സ്വ്പന മനോജിന്റെ അനുഭവക്കുറിപ്പ്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി അതിവേഗത്തിലോടിയ കോഴിക്കോട് റൂട്ടിലെ ബസിന്റെകാര്യം എസ്.എം.എസിലൂടെ അറിയിച്ച സ്വപ്‌നയുടെ പരാതിയില്‍ 15 മനിട്ടിനുള്ളില്‍ നടപടിയെടുത്ത വ്യക്തിയാണ് കലക്ടര്‍ എന്‍. പ്രശാന്ത്.

കോഴിക്കോട്ടുനിന്നു കുറ്റിപ്പുറത്തേക്ക് ജൂലൈ ആറിന് വൈകിട്ട് മൂന്നരയോടെ പുറപ്പെട്ട കെ എല്‍ 08 സി 9595 വിനായക ഫാസ്റ്റ് പാസഞ്ചര്‍ ബസ് റോഡിലൂടെയല്ല പോകുന്നതെന്ന രീതിയിലാണ് പാഞ്ഞതെന്ന് സ്വപ്‌ന തന്റെ പോസ്റ്റില്‍ പറയുന്നു. തൊട്ടുപിന്നാലെ ഒരു ബസ് കൂടി വന്നതോടെ മത്സരയോട്ടമായിരുന്നു. ഡ്രൈവറുടെ എതിര്‍വശത്തെ സീറ്റിലായിരുന്നു താനിരുന്നതെന്നും സ്വപ്‌ന പറയുന്നു. ബസിന്റെ യാത്രയില്‍ പല വഴിയാത്രക്കാരും ഭാഗ്യം കൊണ്ടണ് രക്ഷപ്പെട്ടതെന്നും സ്വപ്‌ന പറയുന്നു.

എതിരേ വാഹനങ്ങള്‍ വരുന്നുണ്ടെന്ന ധാരണപോലുമില്ലാതെ വാഹനമോടിച്ച ഡ്രൈവര്‍ ഇടതു കൈ സ്റ്റിയറിംഗിലും വലതു കൈ സീറ്റിനു സമീപത്തെ ചെറു വാതിലിന്റെ ബാറിലുമാണ് വച്ചിരുന്നത്. ഇതിനിടെ കാര്‍ഡ്‌ബോര്‍ഡുമായ പോയ ഒരു ടെംപോയില്‍ ബസ് ചെറുതായൊന്നു തട്ടി. ഇതോടെ ബസിന്റെ പിന്‍കാഴ്ചയ്ക്കുള്ള കണ്ണാടി നേരെയാക്കാന്‍ ഡ്രൈവര്‍ ക്ലീനറോടു പറഞ്ഞു. ഈ സമയത്താണ് കളക്ടര്‍ക്കു താന്‍ മെസേജ് അയച്ചതെന്നും സ്വപ്‌ന പോസ്റ്റില്‍ പറയുന്നു.

ഈ ബസ് അമിതവേഗത്തില്‍ പായുകയാണെന്നും വേഗം പരിശോധിക്കാന്‍ ആരുമില്ലെന്ന സന്ദേശത്തോടൊപ്പം സ്വപ്‌ന തന്റെ ഫോണ്‍ നമ്പരും നല്‍കിയിരുന്നു. പതിനഞ്ചു മിനുട്ടിനുള്ളില്‍ കളക്ടര്‍ സ്വപ്നയെ തിരിച്ചുവിളിക്കുകയും കാര്യം അന്വേഷിക്കുകയും ബസിന്റെ നമ്പരും റൂട്ടും വാങ്ങുകയും ചെയ്തു.

സ്വപ്‌ന ആരെയോ വിളിച്ചു പരാതിപ്പെട്ടു എന്നു മനസിലാക്കിയ കണ്ടക്ടര്‍ കാര്യം ഡ്രൈവറെ ധരിപ്പിക്കുകയും ഇതേതുടര്‍ന്ന് കോട്ടയ്ക്കലെത്തിയപ്പോള്‍ ഡ്രൈവര്‍ ബസിന്റെ വേഗം കുറയ്ക്കുകയും ചെയ്തു. ബസ് രണ്ടത്താണിയെത്തിയപ്പോള്‍ കളക്ടറുടെ ഗണ്‍മാന്‍ സ്വപ്നയെ വിളിക്കുകയും അപ്പോഴേക്കും വളാഞ്ചേരി പോലീസ് ബസ് തടുത്തു പരിശോധനയും ആരംഭിക്കുകയുമായിരുന്നു.

പരിശോധന നടത്തിയ എസ്‌ഐ സ്വപ്നയെ ജീപ്പിനടുത്തേക്കു വിളിപ്പിക്കുകയും കോട്ടയ്ക്കലിനു ശേഷം സാധാരണ വേഗത്തിലാണ് ബസ് സഞ്ചരിച്ചതെന്നു മറുപടി കൊടുക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ഡ്രൈവര്‍ക്കു നാനൂറു രൂപ പിഴയിട്ടശേഷം ബസ് യാത്ര തുടര്‍ന്നു. എന്നാല്‍ ബസിലെ യാത്രക്കാര്‍ മുഴുവന്‍ യാത്രമുടങ്ങിയതിന്റെ പേരില്‍ തന്റെ നേരെ കയര്‍ക്കുകയായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു. കൂട്ടത്തില്‍ ഡ്രൈവറും തന്നെ അധിക്ഷേപിച്ചു സംസാരിച്ചതായും പറയുന്നു.

ഈ പോസ്റ്റ് കളക്ടര്‍ തന്റെ പ്രൊഫൈലില്‍ ഷെയര്‍ ശചയ്യുകയും ചെയ്തിട്ടുണ്ട്.