പ്രേമം സിനിമ പുറത്തുവിട്ടവരെ അറസ്റ്റ് ചെയ്യാതെ അതിന്റെ പേരില്‍ കൊച്ചുകുട്ടികളെ പിടികൂടുന്നതിന്റെ യുക്തി എന്താണെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ അമ്മ

single-img
7 July 2015

premam-movie-reviewപ്രേമം സിനിമയുടെ സിഡി വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യാതെ കൊച്ചുകുട്ടികളെ പിടികൂടുന്നതിന്റെ യുക്തി എന്താണെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ അമ്മ. ിതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.

പ്രേമം സിനിമ അപ്‌ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഇല്ല. രാവിലെ മകനെ രാവിലെ ആന്റി പൈറസി സെല്ലിലെ ആളുകള്‍ വീട്ടിലെത്തി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഈ പ്രദേശത്തുള്ള എല്ലാ ആളുകളുടെയും ഫോണില്‍ ഈ ചിത്രമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളം മുഴുവന്‍ ഈ സിനിമ കണ്ടിട്ടുണ്ടെന്നിരിക്കേ സിനിമ പുറത്തുവിട്ടവരെ അറസ്റ്റ് ചെയ്യാതെ കൊച്ചുകുട്ടികളെ അറസ്റ്റു ചെയ്യുന്നതിന്റെ യുക്തിയാണ് മനസ്സിലാകാത്തത്: കുട്ടിയുടെ അമ്മ പറയുന്നു.

പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിന് കൊല്ലം സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ ഇന്ന് രാവിലെ പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ വിദ്യാര്‍ഥികളില്‍ ഒരാളുടെ വീട്ടില്‍ തന്നെയുള്ള കമ്പ്യൂട്ടറില്‍ നിന്നും ജൂണ്‍ 22നാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ കമ്പ്യൂട്ടറില്‍ നിന്ന് വിദേശത്തുള്ളവരുമായി ചാറ്റ് ചെയ്തതുള്‍പ്പെടെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ആന്റി പൈറസി സെല്‍ പറഞ്ഞു. തിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ആന്റി പൈറസി സെല്‍ പറഞ്ഞു.