രാജ്യത്തെ ജില്ലാ ഭരണകൂടങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത് പാവപ്പെട്ടവന് അന്നം നല്‍കുന്ന ഓപ്പറേഷന്‍ സുലൈമാനിയുടെ ഉപജ്ഞാതാവായ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിന്

single-img
7 July 2015

Collectorരാജ്യത്തെ ജില്ലാ ഭരണകൂടങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് നേടി കോഴിക്കോടിന്റെ സ്വന്തം ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജ് കുതിക്കുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു 50,000 ഫോളോവേഴ്‌സും രണ്ടരലക്ഷം സന്ദര്‍ശകരുമാണുള്ളത്.

ഇന്റര്‍ശനറ്റുമായി കോഴിക്കോട്ടെ ജനങ്ങള്‍ എല്ലായ്‌പ്പോഴും കണക്റ്റഡ് ആണെന്നതിന്റെ തെളിവാണ് തന്റെ പേജിന്റെ ലൈക്കുകളിലൂടെ കാണുന്നതെന്ന് കലക്ടര്‍ എന്‍.പ്രശാന്ത് പറഞ്ഞു. സ്മാര്‍ട്‌ഫോണ്‍ സാന്ദ്രത കൂടുതലുള്ള കോഴികേ്ാടിന്റെ കാര്യത്തില്‍ പ്രവാസികളുടെ കാര്യമായ ഇടപെടലുംകൂടിയുണ്ടാകുമ്പോള്‍ ഓണ്‍ലൈന്‍ രംഗത്തിനു അനുകൂല സാഹചര്യമാണു ജില്ലയ്ക്ക് കൈവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉള്‍പ്പെടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നതോടെ ഓണ്‍ലൈന്‍ ഉപയോഗം ഇനിയും കാര്യക്ഷമമാകുമെന്നും ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തിനു കഴിയണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നടപടികളോട് ഓണ്‍ലൈന്‍ വഴി പ്രതികരിക്കുന്നതില്‍ കോഴിക്കോട്ടുകാര്‍ മുന്നിലാണെന്നതിന്റെ തെളിവാണ് മഴ പെയ്താല്‍ അവധി ഉണ്ടോയെന്നു വരെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.