യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചരമ ദിനത്തോടു അനുബന്ധിച്ച് സ്വദേശ- വിദേശഭേദമന്യേ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് സാന്ത്വനവുമായി അബുദാബി പോലീസ്

single-img
7 July 2015

UAE Police

യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചരമ ദിനത്തോടു അനുബന്ധിച്ച് സ്വദേശ- വിദേശഭേദമന്യേ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് സാന്ത്വനവുമായി അബുദാബി പൊലീസിലെ കമ്മ്യൂണിറ്റി പൊലീസ്. യുഎഇയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടികളെ നേരില്‍കണ്ട് ആശ്വസിപ്പിച്ച സംഘം സമ്മാനപ്പൊതികളും വിതരണം ചെയ്താണ് മടങ്ങുന്നത്.

ജീവകാരുണ്യ ദിനമായി യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചരമദിനം രാജ്യം ആചരിച്ചതിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി പൊലീസ് ആശുപത്രി കിടക്കയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആശ്വാസ വാക്കുകളും കൈനിറയെ സമ്മാനങ്ങളുമായി എത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ആശുപത്രിയില്‍ എത്തി രോഗ വിവരം ചോദിച്ചറിയുകയും കുട്ടിപ്പോലീസ് കുട്ടികള്‍ക്ക് സമ്മാനപ്പൊതികള്‍ കൈമാറുകയും ചെയ്തു.

അബുദാബിയിലെ മഫ്‌റഖ്, ദുബായിലെ ലതീഫ, ഷാര്‍ജയിലെ അല്‍ഖാസിമി, അജ്മാനിലെ ഖലീഫ, റാസല്‍ഖൈമയിലെ സഖര്‍ ആശുപത്രികളിലായിരുന്നു പോലീസിന്റെ സന്ദര്‍ശനം. ജീവകാരുണ്യ രംഗത്ത് ഷെയ്ഖ് സായിദ് കാണിച്ചുതന്ന മാതൃക പിന്തുടരുകയാണ് കമ്യൂണിറ്റി പൊലീസ് ചെയ്യുന്നതെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് ക്രൈം പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ മുബാറക് ബിന്‍ മുഹൈറംഅറിയിച്ചു. കമ്മ്യൂണിറ്റി പൊലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.