ഇത് ജനങ്ങളുടെ പാലം; രാഷ്ട്രീയക്കാര്‍ക്ക് ഇതില്‍ പ്രവേശനമില്ല

single-img
4 July 2015

Bridge

പത്തുനാല്‍പ്പത് കൊല്ലമായി ഒരു പാലത്തിന് വേണ്ടി ഹരിയാനയിലെ സിര്‍സ ജില്ലയിലെ ഗ്രാമീണര്‍ മുട്ടാത്ത വാതിലുകളില്ല, പിടിക്കാത്ത കലുകളുമില്ല. പക്ഷേ ഗാഗ്ഗര്‍ നദിക്കു കുറുകെയുള്ള പാലം എന്ന സ്വപ്‌നം ഒരു സ്വപ്‌നമായി തശന്ന നില്‍ക്കാനായിരുന്നു അവരുടെ വിധി. കാലുപിടിച്ച് മടുത്ത അവര്‍ ഒടുവില്‍ സ്വന്തം കാശുപയോഗിച്ച് ഗാഗ്ഗര്‍ നദിക്കു കുറുകെ 214 അടി നീളത്തില്‍ 16 അടി വീതിയില്‍ ഒരു പാലം നിര്‍മ്മിച്ചു. എന്നിട്ട് ആ പാലത്തിനു മുന്നില്‍ അവര്‍ എഴുതിവെച്ചു: ”ഒരു രാഷ്ട്രീയക്കാരനും വി.ഐ.പിക്കും ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍ അവകാശമില്ല”

കഴിഞ്ഞ കാലങ്ങളില്‍ മഴക്കാലത്ത് പുഴയില്‍ വെള്ളം പൊങ്ങിയാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയില്ല. അന്തരിച്ച മുഖ്യമന്ത്രി ദേവി ലാല്‍ മുതല്‍ നിലവിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ വരെ ഒരു പാലത്തിനായി ഗ്രാമവാസികള്‍ പോയി കണ്ടുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതുകൊണ്ട് പാലത്തിന്റെ നിര്‍മാണം ഗ്രാമവാസികള്‍ തന്നെ ഏറ്റെടുത്തത്. പാലം വന്നതോടെ 40 കിലോമിറ്ററുകളോളം അവര്‍ ചുറ്റിസഞ്ചരിച്ചത് 10 കിലോ മീറ്റരായി ചുരുങ്ങുകയായിരുന്നു.

ഗ്രാമവാസികള്‍ കൂട്ടായി തന്നെ പാലം പണിക്ക് ഇറങ്ങുകയായിരുന്നു. പ്രായമായവരുടെയും വിധവകളുടെയും പെന്‍ഷന്‍ വരെ അവര്‍ ഈ പാലം നിര്‍മ്മാണത്തിനു നല്‍കി. പാലം പണിക്ക്ുമവണ്ടി ഒരുകോടിയോളം രൂപ സമാഹരിച്ച ഗ്രാമീണര്‍ കഴിഞ്ഞ ഏപ്രിലിലില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. പക്ഷേ 90 ലക്ഷം രൂപയ്ക്ക് പാലം പണി പൂര്‍ത്തിയായി. കാരണം രാഷ്‌രടീയക്കാര്‍ ഇതില്‍ ഇടപെട്ടില്ല എന്നുള്ളത് തന്നെ.

പാലം പണി പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമീണര്‍ പ്രധാനമായും രണ്ടു തീരുമാനങ്ങളാണ് എടുത്തത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം തിരഞ്ഞുവരുന്ന രാഷ്ട്രീയക്കാരെ ഇനി അടുപ്പിക്കില്ല എന്നുള്ളതാണ് ഒന്ന്. രണ്ടാമത്തേത് അവിടെ ഒരു സൂചന ബോര്‍ഡായി മാറുകയും ചെയ്തു. നാട്ടുകാര്‍ നിര്‍മ്മിച്ച പാലം ഉപയോഗിക്കാനുള്ള അവകാശം നാട്ടുകാര്‍ക്ക് മാത്രമായിരിക്കുമെന്നും ഒരു രാഷ്ട്രീയക്കാരനോ വിഐപിയോ ഈ പാലത്തില്‍ കാലുകുത്താന്‍ പാടില്ലെന്ന ബോര്‍ഡും അവിടെ ഉയര്‍ന്നുകഴിഞ്ഞു.