നിവിൻ പോളിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രേമത്തിലെ പൂവാലൻ പടയുടെ കണ്ണിലെ കരടായ അൽത്താഫ്

single-img
26 June 2015

Althaf

പ്രേമം വന്‍വിജയത്തിന് പിന്നാലെ വീണ്ടും കൂട്ടുകാരായ സംവിധായകൻ മാർക്ക് ഡേറ്റ് നൽകി നിവിൻ പോളി . നിവിന്റെ അടുത്ത ചിത്രമൊരുക്കാനുള്ള അവസരം ലഭിച്ചത് നവാഗതനായ അല്‍ത്താഫിനാണ്. അൽത്താഫിനെ പ്രേക്ഷകർ അറിയും. പ്രേമം ചിത്രത്തിൽ മേരിയുടെ കൂട്ടുകാരനായി വന്ന ആ മെലിഞ്ഞ പയ്യൻ തന്നെ.

അല്‍ഫോണ്‍സ് പുത്രനെ പോലെ സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെ ആദ്യചിത്രമൊരുക്കുന്ന സംവിധായകനും കൂടിയാണ് അൽത്താഫ് . ആലുവാ സ്വദേശിയായ അല്‍ത്താഫ് നിവിന്റെ അടുത്ത സുഹൃത്തുകൂടിയാണ്. നിവിൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അത്താ ഫിന്റെ ചിത്രത്തിന്റെ പ്രമേയം ഇഷ്ടപ്പെട്ട നിവിൻ അൽത്താഫിനെ ചിത്രമൊരുക്കാൻ ക്ഷണിക്കുകയായിരുന്നു.

സിനിമയുടെ തിരക്കഥയും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. പ്രേമം സിനിമയിൽ നിവിന്റെ കൂട്ടുകാരനായി അഭിനയിച്ച കൃഷ്ണ ശങ്കർ ഉൾപ്പെടെയുള്ള ചിലരും ചിത്രത്തിലുണ്ടാകുമെന്ന് അൽത്താഫ് അറിയിച്ചു. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുളള കോമഡി എന്റെർടെയിനറായിരിക്കും ചിത്രം.