ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച െടസ്റ്റ് താരമായി ഓസ്‌ട്രേലിയക്കാര്‍ തെരഞ്ഞെടുത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ

single-img
25 June 2015

Sachin Tendulkar - 1സച്ചിന്‍ ഒരു ഇന്ത്യക്കാരനാണെന്ന് നമ്മള്‍ പറയും. എന്നാല്‍ ഒരു ഓസ്‌േട്രലിയക്കാരന്‍ കുടിയാണ് സച്ചിനെന്നാണ് ഓസ്‌ട്രേലിയക്കാര്‍ പറയുന്നത്. അതുകൊണ്ടു തന്നെയാണ് തങ്ങളുടെ ഇതിഹാസ കളിക്കാരേക്കാളും മുകളില്‍ സച്ചിനെ അവര്‍ പ്രതിഷ്ഠിച്ചതും.

21 ാം നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയക്കാര്‍ തെരഞ്ഞെടുത്തത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടഒല്‍ക്കറെയാണ്. ഏകദേശം 16,000 പേര്‍ പങ്കെടുത്ത ഒരു അഭിപ്രായ വോട്ടെടുപ്പില്‍ സച്ചിന്‍ 23 ശതമാനം വോട്ടുകളാണ് നേടിയത്. സ്വന്തം താരങ്ങളും മികച്ച നായകന്മാരുമായ പോണ്ടിംഗിനെയും ആദം ഗില്‍ക്രിസ്റ്റിനും മുകളിലാണ് ഓസ്‌ട്രേലിയക്കാര്‍ സച്ചിനെ പിന്തുണച്ചത്.

ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സംഗക്കാര സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ തന്നെ
ആദം ഗില്‍ക്രിസ്റ്റും റിക്കിപോണ്ടിംഗും മൂന്നും നാലും സ്ഥാനത്തെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കല്ലിസാണ് അഞ്ചാം സ്ഥാനത്തെത്തിയത്.