നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് മറുപടിയുമായി മമ്മൂട്ടി

single-img
20 June 2015

Mammoottyഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മറുപടി. ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പി.എന്‍.പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ മമ്മൂട്ടി വിളക്ക് കൊളുത്തിയശേഷം മന്ത്രിക്ക് വിളക്ക് കൈമാറിയപ്പോള്‍ മന്ത്രി അത് നിരസിക്കുകയായിരുന്നു.

മുസ്‌ലിം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നും വിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും മമ്മൂട്ടി പറഞ്ഞു. താനും ഒരു ഇസ്ലാം മതവിശ്വസിയാണെന്നും നോമ്പ് എടുത്ത് മതാചാര പ്രകാരം ജീവിക്കുന്ന വ്യക്തിയാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ടെന്നും അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി അബ്ദു റബ്ബിനോട് ചോദിച്ചു.

ചടങ്ങിന്റെ ഉദ്ഘാടകനായ പി.ജെ.കുര്യന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി എത്തി. യോഗയും വിളക്ക് കൊളുത്തലും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാെണന്നും അതൊന്നും ഒരു മതത്തിന്റെ ആചാരമല്ലെന്നും കുര്യന്‍ പറഞ്ഞു.