വിജിലന്‍സിനെ സിബിഐ മാതൃകയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കണമെന്ന് ഹൈക്കോടതി

single-img
19 June 2015

Kerala High Courtവിജിലന്‍സിനെ സിബിഐ മാതൃകയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സിന്റെ ഉത്ഭവവും നിയമപരമായ നിലനില്‍പും പരിശോധിക്കണമെന്നും കോടതി നിര്‍മപദ്ദശിച്ചു. നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ പരിഷ്‌ക്കരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ കെ ജയകുമാര്‍, പിബി കൃഷ്ണന്‍ എന്നിവരടങ്ങിയ രണ്ടംഗ അമിക്കസ്‌ക്യൂറിയ്ക്ക് ഹൈക്കോടതി രൂപം നല്‍കി.

സംസ്ഥാനത്തെ അന്വേഷണങ്ങളില്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെ വിമര്‍ശിച്ച് കോടതി പറഞ്ഞു. മാത്രമല്ല വിജിലന്‍സ് ഡയറക്ടര്‍ ഏജന്‍സിയുടെ ഘടനയും രൂപവും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് മൂന്നാഴ്ച്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാര്‍ കോഴകേസ്, മലബാര്‍ സിമന്റ്‌സ് കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വന്നത്.