കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസുകാരന്‍ ക്യൂ തെറ്റിച്ചതിനെ ചോദ്യം ചെയ്ത യുവാവിന് പോലീസുകാരന്റെ വക മര്‍ദ്ദനവും അസഭ്യം വിളിയും

single-img
19 June 2015

shiyas-police.jpg.image.784.410

ഡി.ജി.പി അങ്ങനെയൊക്കെ പറയും. ഞങ്ങള്‍ക്ക് അതൊന്നും കേള്‍ക്കേണ്ട കാര്യമില്ല എന്ന ഭാവമാണ് ചില പോലീസുകാര്‍ക്ക്. പോലീസുകാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെയുള്ള സംഭവങ്ങളാണ് മപാലീസിന്റെ ഭാഗത്തു നിന്നും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയതിന്റെ വാര്‍ത്ത ഫോട്ടോ സഹിതം ഡോ. ഷിയാസ് ഹുസൈന്‍ ഷെരീഫ് എന്നയാള്‍ ഫേസ്ബുക്കിലിട്ടതാണ് ിതില്‍ അവസാനത്തേത്.

പോസ്റ്റ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അഭിസംബോധന ചെയ്താണ് ആരംഭിക്കുന്നത്. കോഴിക്കോട്ട് നിന്ന് കൊല്ലത്തേയ്ക്ക് പോകാന്‍ സ്റ്റേഷനില്‍ ടിക്കറ്റിനായി ക്യൂ നില്‍ക്കവെയാണ് ക്യൂ തെറ്റിച്ചു വന്ന പോലീസുകാരന്‍ തന്നെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഷിയാസിശന മര്‍ദ്ദിച്ചത്. പൊലീസുകാരന്റെ അസഭ്യം വിളിയും മര്‍ദ്ദനവും ഏല്‍ക്കേണ്ടിവന്നത്.

പൊതുജനങ്ങളോടു പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ സര്‍ക്കുറലിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഷിയാസിനെ പോലീസുകാരന്‍ ക്യൂവില്‍ നിന്നു പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഷിയാസ് തന്റെ മൊബൈലില്‍ പൊലീസുകാരന്റെ ചിത്രമെടുത്തപ്പോള്‍ അതും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് മറ്റൊരിടത്തേക്ക് ശകാണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു.

ഈ സമയം പൊതുജനങ്ങളും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും ഇടപെടുകയായിരുനന്ു. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുത്തപ്പോള്‍ തന്റെ യൂണീഫോമിലെ നെയിം മബാര്‍ഡ് മറച്ചുവെച്ച് പോലീസുകാരന്‍ സ്ഥലം വിടുകയായിരുന്നുവെന്ന് ഷിയാസ് പറയുന്നു. പോലീസുകാരന്റെ പേര് എന്താണെന്ന് അറിയില്ലെന്നും എന്നാല്‍ സ്‌റ്റേഷനിലെ സിസി ടി.വി പരിശോധിച്ചാല്‍ സംഭവങ്ങളെല്ലാം വ്യക്തമാകുമെന്നും ഷിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.