പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനു ആഭ്യന്തര വകുപ്പിന്റെ സംരക്ഷണം ലഭിച്ചതിനു കൂടുതൽ തെളിവുകൾ;തട്ടിപ്പിനെക്കുറിച്ച് പരാതിയില്ലെന്ന് പറഞ്ഞ പോലീസ് ഒടുവിൽ നിലപാട് തിരുത്തി

single-img
7 June 2015

sprപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ച ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനു ആഭ്യന്തര വകുപ്പിന്റെ സംരക്ഷണം ലഭിച്ചതിനു കൂടുതൽ തെളിവുകൾ പുറത്ത്. റിസര്‍വ് ബാങ്കിന്റേയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേയും നിയമങ്ങള്‍ പാലിക്കാതെ പ്രമുഖ ജ്യുവല്ലറി ഉടമ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്നാണു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചത്.ബോബി ചെമ്മണ്ണൂരിനെതിരെ ഒരു വർഷം മുൻപ് ലഭിച്ച പരാതിയിന്മേൽ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല.തട്ടിപ്പിനെതിരായ പരാതി പൂഴ്ത്തി ഒരു വർഷത്തോളം ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ പ്രതികൾക്ക് അവസരമുണ്ടാക്കുക വഴി പോലീസ് വകുപ്പ് ഗുരുതര വീഴ്ചയാണു വരുത്തിയിരിക്കുന്നത്.

മുൻ ചീഫ് വിപ്പ് പി.സി ജോർജ്ജ് മുഖേന 2014 ജൂൺ 12നാണു ജോബി ജോർജ് എന്നയാൾ ആഭ്യന്തര മന്ത്രിക്ക് ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പിനെക്കുറിച്ച് പരാതി നൽകുന്നത്. ബോബിയുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണ വ്യാപാര സ്ഥാപനം ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ നിയമവിരുദ്ധമായി സമാഹരിക്കുന്നതായും തട്ടിപ്പു നടത്തുന്നതായും പരാതിയിൽ പറയുന്നു. ചില ഉന്നതരുടെ സഹായം ഇതിനുള്ളതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു

എന്നാൽ ഒരു വർഷത്തിനു ശേഷം പരാതിയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനു ഇത്തരം ഒരു പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ മറുപടി.തുടർന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ സിബി മാത്യൂസിനു പരാതിക്കാർ അപ്പീൽ നൽകി.ആദ്യ മറുപടിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു പൊലീസിൽ നിന്ന് ലഭിച്ച രണ്ടാമത്തെ മറുപടി

ബോബിയുടെ തട്ടിപ്പിനെക്കുറിച്ച് ഒരു പരാതി ഇന്റലിജൻസ് എഡിജിപിക്ക് നേരിട്ട് ലഭിച്ചതാണെന്ന് പോലീസ് സമ്മതിച്ചു. അത് എഡിജിപിയുടെ ക്യാംപ് ഓഫീസ് വഴി സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി തൃശൂർ മേഖലാ പോലീസ് സൂപ്രണ്ടിന് നൽകിയതായും മറുപടിയിൽ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ പോലീസിന്റെ ഇൻഫർമേഷൻ ഓഫീസർക്ക് അപാകതകൾ സംഭവിച്ചതായും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര വകുപ്പിനു ലഭിച്ച പരാതി  നിയമപ്രാകാരം ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന വിഭാഗത്തിനു കൈമാറാതെ ഇന്റലിജൻസ് എഡിജിപിക്ക് കൈമാറിയതിൽത്തന്നെ ദുരൂഹതയുണ്ട്.

ബോബി ചെമ്മണ്ണൂരിനേക്കുറിച്ച് പരാതിയിന്മേൽ നടപടി സ്വീകരിക്കാതെ പരാതി പൂഴ്ത്തുക വഴി സാമ്പത്തിക തട്ടിപ്പിനു അവസരമുണ്ടാക്കിക്കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനെതിരായ കേസ് ഏറ്റെടുത്ത സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ഇ വാർത്തയോട് പ്രതികരിച്ചു

വിവരാവകാശം നൽകിയ പരാതിയ്ക്ക് പോലീസ് ആദ്യം നൽകിയ മറുപടി
New Doc 5_1

ബോബി ചെമ്മണ്ണൂരിനെതിരായ പരാതി ലഭിച്ചെന്ന് കാട്ടി പോലീസ് രണ്ടാമത് നൽകിയ മറുപടി
New Doc 7_1

New Doc 6_1