പ്രേമം സിനിമ പാതിവഴിയില്‍ മുടങ്ങിയതിനെ തുടര്‍ന്ന് കാണികള്‍ തിയേറ്റര്‍ അടിച്ചു തകര്‍ത്തു; കല്ലേറില്‍ പോലീസുകാരന് പരിക്ക്

single-img
4 June 2015

Premamഎല്ലാ റിക്കോര്‍ഡുകളും ഭേദിച്ച് ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമ വീണ്ടും വാര്‍ത്തകളില്‍. പ്രേമം പ്രദര്‍ശിപ്പിച്ച കോഴിക്കോട്ടെ തിയേറ്ററില്‍ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് പ്രേക്ഷകര്‍ തിയേറ്റര്‍ അടിച്ചുതകര്‍ത്തു.

ഡിജിറ്റല്‍ സാങ്കേതിക പ്രശ്‌നം കാരണം പ്രേമം സിനിമയുടെ പ്രദര്‍ശനം പാതിയില്‍ നിന്നുപോയ കോഴിക്കോട് അപ്‌സര തിയറ്ററാണ് കാണികള്‍ അടിച്ചു തകര്‍ത്തത്. പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തീയറ്റര്‍ മാനെജ്‌മെന്റ് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന്, പൊലീസ് ലാത്തിവീശി ജനങ്ങങ്ങളെ വിരട്ടിയോടിക്കുകയുമായിരുന്നു.

എന്നാല്‍ ഓടിയ പ്രേക്ഷകര്‍ സംഘം ചേര്‍ന്ന് തിരിച്ചു വന്ന് പൊലീസിനു നേരെയും തിയറ്ററിനു നേരെയും കല്ലെറിഞ്ഞു. കല്ലേറില്‍ ഫ്‌ളയിങ് സ്‌ക്വാഡിലെ ഒരു പൊലീസുകാരനു പരുക്കേറ്റു. തുടര്‍ന്ന് സംഘര്‍ഷ സ്ഥലത്തുനിന്ന് ഏഴ് യുവാക്കളെ ആക്രമണം നടത്തിയതിന് പോലീസ് അറസ്റ്റു ചെയ്തു.