ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഇന്ത്യക്കാരന് യു.എ.ഇയില്‍ ഒരു വര്‍ഷം തടവും നാടുകടത്തലും

single-img
30 May 2015

social-media-mobile-ads-gravity4ഫേസ്ബുക്കിലും വാട്ആപ്പിലും ഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയില്‍ ഒരു വര്‍ഷം തടവും നാടുകടത്തിലും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറാഖിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ട ശേഷം ഇസ്ലാമിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിട്ട 41കാരനെയാണ് ളയു.എ.ഇ കോടതി ശിക്ഷിച്ചത്.

ഇറാഖിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ട ശേഷം ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇയാള്‍ പോസ്റ്റിട്ടുവെന്ന് കാട്ടി മറ്റൊരു ഇന്ത്യക്കാരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഫേസ്ബുക്കിന് പുറമേ വാട്‌സ്ആപ്പിലും ഈ പോസ്റ്റ് പ്രചരിക്കുക്കുകയും തുടര്‍ന്ന് പരാതിക്കാരന്‍ ഇയാള്‍ക്കെതിരെ അല്‍ റഫാ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്മാര്‍ട്ട് ഫോണില്‍ നിന്നും മതവിരുദ്ധ സന്ദേശങ്ങളടങ്ങിയ സംഭാഷണങ്ങള്‍ കണ്ടെത്തിയതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ദുബായില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്നയാളാണ് പ്രതി. പ്രസ്തുത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല.

യുഎഇയില്‍ പരമാവധി ഏഴ് വര്‍ഷം തടവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ. വിധിയില്‍ 15 ദിവസത്തിനകം അപ്പീല്‍ പോകാന്‍ അവസരമുണ്ട്.