മികച്ച സംഭരണ ശേഷിയും വിലക്കുറവുമായി ഷവോമിയുടെ പുതിയ രണ്ട് പവർ ബാങ്കുകൾ കൂടി ഇന്ത്യലെത്തി
ഷവോമിയുടെ അതിശക്തമായ സംഭരണ ശേഷിയുള്ള പവർ ബാങ്ക് പോർട്ടബിൾ ചാർജറുകൾ ഇന്ത്യയിലേക്ക്. 16000mAhന്റേയും5000mAhന്റേയും രണ്ട് പവർ ബാങ്ക് പോർട്ടബിൾ ചാർജറുകളും യഥാക്രമം 1,399 രൂപക്കും 699 രൂപക്കും ജൂൺ 9 മുതൽ ഇന്ത്യയിൽ ലഭിച്ചു തുടങ്ങും. 16000mAhന്റെ ചാർജർ കഴിഞ്ഞ നവംബറിൽ ചൈനീസ് വിപണിയിൽ എത്തിയിരുന്നു.
2 യുഎസ്ബി പോർട്ടും ഒരു മൈക്രോ യുഎസ്ബി പോർട്ടും അടങ്ങുന്ന 16000mAh ചാർജർ 5.1V/3.6A ഔട്ട്പുട്ട് നൽകുന്നു. 350 ഗ്രാം ഭാരമുള്ള ചാർജറിന് 93% കൺവർഷറേറ്റുണ്ട്. 16000mAh ചാർജർ ഉപയോഗിച്ച് മൂന്നിലേറെ പ്രാവശ്യം ഷവോമി റെഡ്മി നോട്ട് 4ജി ചാർജ് ചെയ്യുവാൻ സാധിക്കും.
അതുപോലെ തന്നെ 1 യുഎസ്ബി പോർട്ടും ഒരു മൈക്രോ യുഎസ്ബി പോർട്ടും അടങ്ങുന്ന 5000mAh എംഐ പവർ ബാങ്കിന് 156 ഗ്രാം ഭാരവും ചാർജറിന് 93% കൺവർഷറേറ്റുമുണ്ട്. 5.1V/3.6A ഔട്ട്പുട്ട് നൽകുന്നു 5000mAh ചാർജർ ഉപയോഗിച്ച് ഒരു തവണ ഷവോമി റെഡ്മി നോട്ട് 4ജി ചാർജ് ചെയ്യുവാനും സാധിക്കും.