ഷെഫീക്കിന് കൈനിറയെ സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടനെത്തി

single-img
28 May 2015

mammootty-shefiq.jpg.image.784.410അച്ഛന്റെയും രണ്ടാനമ്മയുടേയും കൊടും ക്രൂരതകള്‍ ഏറ്റുവാങ്ങി മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിച്ചവെയ്ക്കുന്ന കുഞ്ഞു ഷെഫീക്കിനെ കാണാന്‍ കൈനിറയെ സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെത്തി. ഇന്നലെ രാവിലെ ഒന്‍പതിനാണ് പെരുമ്പള്ളിച്ചിറ അല്‍ അസ്ഹര്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഷെഫീക്കിന് സമ്മാനപ്പൊതികളും പൂച്ചെണ്ടുമായി മമ്മൂട്ടി എത്തിയത്.

ആശുപത്രിയില്‍ ഷെഫീക്കിനെ കണ്ട് മമ്മൂട്ടി ഒന്നും പറയാനാവാതെ ഏറെ നേരം നിന്നു. വളര്‍ത്തമ്മ രാഗിണി എത്തിയിരിക്കുന്നത് ആരാണെന്ന് ഷെഫീക്കിന് ചൂണ്ടിക്കാട്ടിക്കൊടുത്തപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. അവന്റെ കവിളില്‍ ഒന്നുതലോടിയശേഷം മമ്മൂട്ടി അരികിലിരുന്ന് സമ്മാനപ്പൊതികള്‍ ഓരോന്നായി നീട്ടിയപ്പോള്‍ ആ കുഞ്ഞുമുഖത്തെ സന്തോഷം പ്രകടമായി.

മമ്മൂട്ടിയുടെ ആവശ്യപ്രകാരം വലതുകൈ താഴേക്കു തൂക്കിയിട്ട് പഴശ്ശി രാജ സിനിമയിലെ ഡയലോഗുകളുമായി ഷെഫീക്ക് മമ്മൂട്ടിയെ അനുകരിച്ചു കാണിച്ചു. മിമിക്രി അസ്സലായിട്ടുണ്ടെന്ന് മമ്മൂട്ടി മറുപടിയും നല്‍കി. കമല്‍ സംവിധാനം ചെയ്യുന്ന ‘ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍നിന്നാണു മമ്മൂട്ടി ആശുപത്രിയിലെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഡോ. കെ.പി. ഷിയാസിനോടു ഷെഫീക്കിന്റെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ ശേഷമാണ് മാണ് മമ്മൂട്ടി ആശുപത്രി വിട്ടത്.