ഒരൊറ്റ ടെക്സ്റ്റ് മെസേജ് കൊണ്ട് ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ക്രാഷാക്കാം; വിശദീകരണം നൽകാൻ കഴിയാതെ ആപ്പിൾ

single-img
28 May 2015

SMS_on_Mobile_295ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ക്രാഷാക്കാൻ ടെക്സ്റ്റ് മെസേജ് കൊണ്ട് സാധിക്കും. ഐഒഎസിൽ സംഭവിച്ചിട്ടുള്ള ഒരു പിഴവാണിതെന്ന് വിദഗ്ധർ പറയുന്നു. നിശ്ചിത അക്ഷരങ്ങളുള്ള മെസേജ് ഫോണിലേക്ക് വന്നാല്‍ ഉടന്‍ തന്നെ ഫോണ്‍ ഒഎസ് ക്രാഷാകും. രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ അതിന് ശേഷം പ്രത്യേകിച്ച് അര്‍ത്ഥങ്ങളൊന്നുമില്ലാത്ത കുറച്ച് അറബി അക്ഷരങ്ങള്‍, ഒരു ജാപ്പനീസ് അക്ഷരം  ഇത്രയും അടങ്ങിയ ഒരു ടെക്സ്റ്റ് മെസേജ് ഫോണില്‍ എത്തിയാല്‍ ഉടന്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ക്രാഷാകും.

ഫോണില്‍ മെസേജ് റിസീവായാല്‍ മതി മെസേജ് തുറന്നു നോക്കേണ്ട ആവശ്യമില്ല. 15 സെക്കന്‍ഡുകള്‍ക്ക് ശേഷം ഫോണ്‍ തനിയെ ഓണാകുകയും ചെയ്യും. റെഡ്ഡിറ്റ് യൂസേഴ്‌സ് ഇതിന് കാരണം വിവരിക്കുന്നുണ്ടെങ്കിലും ആപ്പിള്‍ ഇതുവരെ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.

ഇത്തരത്തിലൊരു ബഗ്ഗുണ്ടെന്ന് അറിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതെന്താണെ്ന്ന് അറിയില്ല, പരിശോധിച്ചു വരികയാണ് എന്നാണ് ആപ്പിളിന്റെ വിശദീകരണം. എന്നാൽ റെഡ്ഡിറ്റ് യൂസേഴ്‌സ് കാരണം വിശദീകരിക്കുന്നത് ഇങ്ങനെ, നിശ്ചിത ഫോര്‍മാറ്റിലുള്ള ടെക്‌സ്റ്റ് ഡിസ്‌പ്ലേ ചെയ്യാന്‍ ഐഫോണിന് സാധിക്കില്ല, അതുകൊണ്ട് മെഷീന്‍ ക്രാഷാകാതിരിക്കാന്‍ ഫോണ്‍ തനിയെ ഓഫാകുന്നതാണ്.