അരുവിക്കര ഇരു മുന്നണികള്‍ക്കും അഗ്നിപരീക്ഷ

single-img
28 May 2015

g.karthikeyanതിരുവനന്തപുരം:  സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ മരണത്തെതുടര്‍ന്നു നടക്കാന്‍ പോകുന്ന ഉപതിരെഞ്ഞെടുപ്പ് ഇരു മുന്നണികളെ സംബന്ധിച്ചു ഒരു അഗ്നിപരീക്ഷണം ആയിരിക്കും. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ മാത്രമല്ല അരുവിക്കര നിശ്ചയിക്കുക. കേരള രാഷ്ട്രീയം എങ്ങോട്ട് എന്ന സൂചന കൂടി ആയിരിക്കും.  അതുകൊണ്ട് ഇടതു-വലതു മുന്നണികളുടെ ജീവന്‍ മരണ പോരാട്ടമായിരിക്കും അരുവിക്കരയില്‍ നടക്കാന്‍ പോകുന്നത്.  യു.ഡി.എഫിനാകട്ടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അഭിമാനത്തിന്‍റെ പ്രശ്നം കൂടിയാണ്. അതിനേക്കാളുപരി ഈ സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെയും അരുവിക്കര ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം ആണ്. ഇതിനുപരി വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത്‌ തല തിര ഞ്ഞെടുപ്പ്, അതിനുശേഷം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഒരു സൂചനകൂടി ആയിരിക്കും അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിധി.

നിലവിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകള്‍, കഴിഞ്ഞ പാര്‍ലമെന്‍ന്‍റെ തെരഞ്ഞെടുപ്പ്  എന്നിവയൊക്കെ യു.ഡി.എഫ്. തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കയാണ്.  എന്നാല്‍ അതിനുശേഷം യുഡി.എഫ് സര്‍ക്കാറിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ എത്രകണ്ട് ജനങ്ങള്‍ പ്രതികരിക്കും എന്നതിനുള്ള ഒരവസ്സരും കൂടിയാണ് അരുവിക്കര ഉപതെരഞ്ഞടുപ്പിനുള്ള പ്രത്യേകത.
Mr. M. Vijayakumar, Minister for Law
മണ്ഡലംവിഭജനത്തിനു മുന്‍പ് ആര്യനാട് മണ്ഡലം ആയിരുന്നു.  1991, 96, 2001, 2006 വര്‍ഷങ്ങളിലും, 2011ല്‍ രൂപം  കൊണ്ട അരുവിക്കരയിലും ജി.കാര്‍ത്തികേയനായിരുന്നു വിജയം.  2006ല്‍ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും 2000ല്‍പ്പരം വോട്ടുകള്‍ക്ക് കാര്‍ത്തികേയന്‍ അരുവിക്കരയില്‍ വിജയിച്ചു. 2011ല്‍ ഭൂരിപക്ഷം 10000 ആയിരുന്നു.  യു.ഡി.എഫ്. വിജയം  പ്രതീക്ഷിക്കുന്നത് ഈ കണക്കുകള്‍ മാത്രമല്ല, അന്ന് എല്‍.ഡി.എഫിലയിരുന്ന ആര്‍.എസ്‌.പി. ഇപ്പോള്‍ യു.ഡി എഫിലാണ്. മൂന്ന് പ്രാവിശ്യം  ആര്‍.എസ്‌.പി. അരുവിക്കരയില്‍ നിന്നും ജയിച്ചിട്ടുണ്ട് കൂടാതെ ജനതാ ദളിനും സ്വധീനം ഉള്ള മണ്ഡലം കൂടിയാണ് അരുവിക്കര.
sulekha
അതേസമയം അരുവിക്കരയിലെ വോട്ടിനു നിറംമാറ്റം സംഭവിച്ചു എന്നാണു    ഇടതുമുന്നണിയുടെ വാദം. കഴിഞ്ഞ പാര്‍ലമെന്‍റെ തിരഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നു ഇടതുമുന്നണി സ്ഥാനാര്‍ഥി എ.സമ്പത്തിനു 4000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടി എന്നാണു അവരുടെ  വാദം. അഴിമതി ആരോപണങ്ങള്‍ ആണു ഇടതിന്‍റെ പ്രധാന ആയുധം അതിനോടൊപ്പം .ബാലകൃഷ്ണ പിള്ളയും, പി.സി.ജോര്‍ജും, എല്ലാംതന്നെ തന്നെ ഇടതുമുന്നണിയെ സഹായിക്കും എന്നാണു ഇടതിന്‍റെ വിലയിരുത്തല്‍. കൂടാതെ ഇവര്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി ബി.ജെ.പിയും. അങ്കത്തിനുണ്ട്. കേന്ദ്ര ഭരണമാണ് അവര്‍ ശക്തിയായി ഉയര്‍ത്തികാട്ടുന്നത്.

അതേസമയം വികസന പ്രവര്‍ത്തനങ്ങളാണ് യു.ഡി എഫ്. സര്‍ക്കാരിന്‍റെ പ്രധാന പ്രചാരണ പരിപാടി..വിഴിഞ്ഞം, തലസ്ഥാന നഗരിയിലെ ലൈറ്റ് മെട്രോ, റോഡ്‌ വികസനം, അരുവിക്കരയില്‍ കാര്‍ത്തികേയന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ. എല്‍ഡി.എഫിലെ തമ്മിലടികളും വിഷയമാകും.

അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമോരുങ്ങിയപ്പോള്‍ തന്നെ ഇരുമുന്നണികളും ബി.ജെപിയും അനൌദ്യോഗികമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരുന്നു.  യു.ഡിഎഫ്.  അന്തരിച്ച ജി.കാര്‍ത്തികേയന്‍റെ ഭാര്യ ഡോ.എം.ടി. സുലേഖയെ ആണു സ്ഥാനാര്‍ഥിയായി മുന്‍ഗണന നല്‍കുന്നത്.സഹതാപ തരംഗം കൂടി കണക്കിലെടുത്താണ് അവരെ സ്ഥാനാര്‍ഥി ആക്കാനുള്ള തീരുമാനം.  എന്നാല്‍ അവര്‍ ഇതുവരെ മനസ്സു തുറന്നിട്ടില്ല.  അല്ലെങ്കില്‍ യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എ.പ്രശാന്തിന്‍റെ പേരും പരിഗണനയിലുണ്ട്. ഇടതുമുന്നണിയാകട്ടെ സി.പി.എമ്മിലെ മുന്‍സ്പീക്കര്‍ വിജയകുമാറാണ് സ്ഥാനാര്‍ഥി.   പക്ഷെ ഇരു മുന്നണികള്‍ക്കും ഇതൊരു അത്മാഭിമാന പ്രശ്നം തന്നെയാണ്.