പൊലീസിനെ സര്‍ക്കാര്‍ വണ്ടിക്കാളകളാക്കിയെന്ന് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്

single-img
26 May 2015

police_cap_0സാമൂഹിക സേവനപദ്ധതികള്‍ പോലീസിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സര്‍ക്കാര്‍ അതനുസരിച്ചു നിയമനങ്ങള്‍ നടത്താതെ പൊലീസുകാരെ വെറും വണ്ടിക്കാളകളാക്കി മാറ്റുകയാണെന്നു കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട്. ഒരു സാധാരണ പോലീസുകാരന്‍ സൗജന്യമായി ചായ വാങ്ങിക്കുടിച്ചാല്‍ പോലും നടപടിയെടുക്കുന്നവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വമ്പന്‍ അഴിമതികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജേക്കബ് ജോബിനെപ്പോലുള്ള, സംസ്ഥാന പൊലീസ് മേധാവിയെ വരെ അപമാനിക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്നും സമ്മേളന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

സഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ ജനപ്രതിനിധികള്‍ തന്നെ പൊലീസിനെ ആക്രമിച്ചപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അതുപോലെ എംജി കോളജില്‍ പൊലീസിനെ ആക്രമിച്ച പ്രതികളെ കുറ്റവിമുക്തരാക്കാന്‍ സര്‍ക്കര്‍ തശന്ന മുന്‍കൈയെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായി. മന്ത്രിസഭ വരെ അനുമതി നല്‍കിയ പൊലീസുകാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ധനവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണെന്നും പൊലീസുകാരുടെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുഖ്യമന്ത്രി വരെ ഇടപെട്ടിട്ടും പിഎസ്‌സി ചെയര്‍മാന്‍ നടപടിയെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.