ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയും രോഹിത് ശര്‍മ്മയ്ക്കുണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
26 May 2015

Rohitമുംബൈ ഇന്ത്യന്‍സ് നായകനും ടീം ഇന്ത്യ അംഗവുമായ രോഹിത് ശര്‍മ്മയ്ക്ക് ഒരു ടീമിനെ നയിക്കാനുള്ള കരുത്തും യോഗ്യതയുമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനെ സഹായിച്ച രോഹിത് ശര്‍മ്മ മികച്ച നായകന്‍ തന്നെയാണെന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ രോഹിതിന്റെ നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു നായകനിലേക്ക് രോഹിത് വളര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാകുമെന്നും സച്ചിന്‍ പറഞ്ഞു.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ പുറകില്‍ നിന്ന മുംബൈ ഇന്ത്യന്‍സിനെ കിരീടം നേടുന്നതിലേക്ക് എത്തിച്ച രോഹിതിന് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വസം കൈവന്നിട്ടുണ്ട്. ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ രോഹിതിലെ കരുത്തനായ ക്രിക്കറ്ററെ നമുക്ക് കാട്ടിത്തരുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

ഐപിഎല്‍ ഫൈനലില്‍ ക്യാപ്റ്റനായ രോഹിത് മുന്നില്‍ നിന്ന് നയിച്ച് അര്‍ധസെഞ്ചുറി നേടിയതോടെയാണ് മുംബൈ ഇന്ത്യന്‍സ് വിജയത്തിലേക്ക് നടന്നടുത്തത്. രോഹിത് സിമ്മണ്‍സുമായി(68) ചേര്‍ന്ന് 119 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ടീമിന് അടിത്തറയായത്.