നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് എല്‍.കെ അദ്വാനി

single-img
23 May 2015

LK-adwani

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം കൂടിയ പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഈ അദ്വാനി പ്രതിപക്ഷ നിലപാടിനൊപ്പം നിലയുറപ്പിച്ചതും അവര്‍ക്കു വേണ്ടി വാദിച്ചതും.

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളെ നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ച ആദ്യയോഗത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും സ്വകാര്യ കമ്പനികളെ ക്ഷണിച്ചത് എന്തിനുവേണ്ടിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ പോലുള്ളവര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ച് കമ്പനികള്‍ നല്‍കിയ 120 പേജുള്ള റിപ്പോര്‍ട്ട് തലേദിവസം രാത്രി മാത്രമാണു ലഭിച്ചതെന്നും ഇത് മൂന്നു നാലു മണിക്കൂറിനുള്ളില്‍ വായിച്ചു മനസിലാക്കാനുള്ള സാക്ഷരത തനിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രസൂണ്‍ ബാനര്‍ജിയും പറഞ്ഞു.

അതുകൊണ്ടുതന്നെ യോഗം പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും യോഗം തുടരുമെന്ന നിലപാടാണ ് ചെയര്‍മാന്‍ അനുരാഗ ഠാക്കൂര്‍ സ്വീകരിച്ചത്. ഈ സമയത്താണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് അദ്വാനി പ്രസ്താവിച്ചത്.

അതിനുശേഷം കമ്പനികള്‍ക്ക് നിലപാടുകള്‍ പറയാന്‍ ഠാക്കൂര്‍ അവസരം നല്‍കിയെങ്കിലും അദ്വാനി വേണ്ട എന്നു പറഞ്ഞിട്ടും യോഗം തുടരാന്‍ ബിജെപിക്ക് എന്താണു താത്പര്യമെന്നു ചോദിച്ച് പ്രതിപക്ഷ കക്ഷികള്‍ ബഹളമുണ്ടാക്കുയായിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ യോഗം ഠാക്കൂര്‍ പിരിച്ചുവിടുകയായിരുന്നു.