ബിസിനസ് ടു കസ്റ്റമര്‍ സന്ദേശ കൈമാറ്റ സംവിധാനവുമായി വാട്ട്സ്ആപ്പ്

19 May 2015
യെല്ലോപാര്‍ക്ക്: ബിസിനസ് ടു കസ്റ്റമര്‍ സന്ദേശ കൈമാറ്റ സംവിധാനം വാട്ട്സ്ആപ്പില്‍ കൊണ്ടുവരുവാൻ ഫേസ്ബുക്ക് അലോചിക്കുന്നു. അതായത് ആവശ്യമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ കസ്റ്റമറുമായി ബന്ധപ്പെടനുള്ള സ്ഥലമാക്കി മാറ്റുകയാണ് വാട്ട്സ്ആപ്പിന്റെ ലക്ഷ്യം. ഫേസ്ബുക്ക് മെസന്‍ഞ്ചര്‍ അടിസ്ഥാനമാക്കിയായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക എന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഏന്തായാലും എല്ലാ കമ്പനികള്‍ക്കും ഈ സംവിധാനം ലഭിക്കില്ല. തല്‍കാലം സെലക്ട് ചെയ്ത കമ്പനികള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭ്യമാക്കൂ.