മോഹന്‍ലാല്‍ ഇന്ത്യയില്‍തന്നെയുണ്ട്; ജമ്മുകാശ്മീരില്‍ പട്ടാളക്കാര്‍ക്കൊപ്പം
വിദേശ പര്യടനത്തിന് പോകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടെ മലയാളത്തിലെ താരരാജാവ് മോഹന്‍ലാല്‍ ജമ്മുകാശ്മീരിലെത്തി, പട്ടാളക്കാരനായി. രഞ്ജിത് ചിത്രമായ ലോഹത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതിന് ശേഷമാണ് മമാഹന്ലാല് കാശ്മീരില്‍ പട്ടാളക്യാമ്പില്‍ എത്തിയിരിക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങള്‍ വേണ്ടിയാണ് ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ജമ്മുകാശ്മീരിലെത്തിയത്. അദ്ദേഹം ഫേസ്ബുക്കില്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ഹര്മഞ്ജിത് സിങിനൊപ്പം നില്ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോഹത്തിന് ശേഷം കുടുംബവുമൊത്ത് വിദേശത്ത് പോകുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മോഹന്‍ലാല്‍ പട്ടാളക്കാരനായി തന്നെ ജമ്മുവിലെത്തിയിരിക്കുന്നത്.
മെയ് 14ന് പുറത്തിറങ്ങുന്ന ലൈല ഓ ലൈലയാണ് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.